0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]

Author : Adheera Read All Parts 14.9K

?? " അവൻറെ തൊട്ടടുത്തിരിക്കുന്ന മറ്റുള്ള പേഷ്യൻസിനെ കേൾക്കാത്ത രീതിയിൽ ഞെട്ടൽ കാണിച്ചു കൊണ്ട് തന്നെ  അവൾ ചോദിച്ചു.

"  അതെന്താ  എനിക്ക് നിന്നെ കാണാൻ വരാൻ പാടില്ലെ ?? "

"  ജീവ നീ ചുമ്മാ.. കളിക്കരുത് ഇതെന്റെ വർക്ക്  സ്പേസ് ആണ്...  നിന്നോട് ഇതിന് മുമ്പും  ഞാൻ പറഞ്ഞതാണ് ഇവിടെ വരരുതെന്ന്..!! " അവൾ പെട്ടെന്ന് ജീവയുടെ കൈപിടിച്ച് പുറത്തേക്ക് കൊണ്ടു പോയി.

"  അനു നീയെന്താ ഞാൻ വിളിച്ചിട്ട് ഫോൺ എടുക്കാത്തത്..??? "

" ഒന്നുമില്ല..!! കുറച്ചു തിരക്ക് ആണ് "

" കഴിഞ്ഞ നാല് അഞ്ച്  ദിവസം ആയി എന്നോട് ഒരു രണ്ട് മിനിറ്റ് പോലും സംസാരിക്കാൻ സമയം ഇല്ലാത്ത തിരക്കോ??? നുണ പറയണ്ട കാര്യം ഇല്ലാ..  എന്താ പ്രശ്നം  ?? "

" അതിനു മാത്രം പ്രശ്നം ഒന്നുമില്ല.. എനിക്ക്  വീട്ടിലെ കുറച്ച്  ടെൻഷനും പിന്നെ കുറച്ചു ദിവസമായി  ഇവിടെ പേഷ്യന്റ്സ് കൂടുതൽ ആണ്.. " അനഘ വളരെ സൗമ്യമായിട്ട് ആണ് മറുപടി കൊടുത്തത്.

" .. പെണ്ണെ.. ഇന്നലെ ഞാൻ കാണിച്ചത് ഇത്തിരി കടന്ന കൈ ആണ്.. ആം സോറി സോറി റിയലി സോറി..!! എനിക്ക് എന്നെ തന്നെ നിയന്ത്രിക്കാൻ പറ്റാണ്ട് ആയി പോയി.....!!  ഞാൻ വിളിച്ചാൽ ഫോൺ പോലും എടുക്കാൻ പറ്റാത്ത തിരക്ക് ആയൊ നിനക്ക്?? പുറകെ പുറകെ വിളിച്ചു കൊണ്ടിരിക്കുന്ന ബാക്കി ഉള്ളോർ എന്താ പൊട്ടന്മാരോ ??  എല്ലാം കൂടി എനിക്ക് പ്രാന്ത് പിടിക്കാൻ തുടങ്ങി അതാ ഞാൻ.. സോറി ഡി " അവന്റെ സംസാരത്തിൽ

💬 Comments

View all comments