Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]
അവന്റെ മുഖഭാവം പതിയെ മാറുന്നത് അനഘയിൽ ചെറിയ ആശങ്ക ഉണ്ടാക്കി.
" എന്റെ ജീവിതവും ചുറ്റുപാടും എല്ലാം വല്ലാണ്ട് മാറുന്നു.. എന്തിനെ ഒക്കെയോ, ആരെ ഒക്കെയോ..ഭയന്ന് ജീവിക്കുന്ന അവസ്ഥ ആണ്..!! ഇപ്പോൾ അതിനു നീയും കൂടി ഒരു കാരണം ആണെന്നെനിക്ക് തോന്നി അത് കൊണ്ട്... ഞാൻ.. എനിക്ക് സംസാരിക്കാൻ കുറച്ചു പ്രെയാസം തോന്നി " അവൻറെ പ്രതികരണം എന്താവും എന്ന് അറിയാതെ ചെറിയ ഭയത്തോടു കൂടി അവൾ പറഞ്ഞു.
" പെണ്ണെ.. എന്താ നീ പറഞ്ഞു വരുന്നത് ?? "
" ഇച്ചായൻ എന്നോട് ഇപ്പോൾ പഴയ പോലെ അല്ല ഞങ്ങൾ ഒരുപാട് കാര്യങ്ങൾ സംസാരിച്ചു.. എല്ലാം നല്ലത് പോലെ ആസ്വദിക്കുന്നു.. എന്റെ കുടുംബം എനിക്ക് വീണ്ടും തിരിച്ച് കിട്ടിയ പോലെ തന്നെ ആണ് . ഇനിയും ഞാൻ പുള്ളിയെ ചതിച്ചാൽ.. ഇത് തുടർന്നാൽ.. എവിടെ ചെന്ന് അവസാനിക്കും എന്ന് എനിക്കറിയില്ല..!! "
ഒന്ന് ദീർഘ നിശ്വാസം എടുത്ത ശേഷം അവൾ വീണ്ടും തുടർന്നു....
" ജീവ.. ഞാൻ...! ഞാൻ ഇനിയും ഈ മരണ കളിക്കില്ല.. എനിക്ക് എന്തോ.. സമാധാനമില്ല " അവൻറെ മുഖത്ത് നിന്നും ശ്രദ്ധ മാറ്റി അവൾ തിരക്കുള്ള നഗര കാഴ്ചകളിലേക്ക് മനപ്പൂർവം ശ്രദ്ധ തിരിച്ചു.
" അനു..നീ എല്ലാം എന്നെന്നെക്കുമായി അവസാനിപ്പിക്കുയാണോ?? " ജീവയുടെ സ്വരം പതറി തുടങ്ങിയിരുന്നു.
അനഘയെ നഷ്ടപ്പെടുന്നത് അവനു അക്സെപ്റ്റ് ചെയ്യാൻ സമയമെടുക്കുന്നു അവളുടെ വാക്കുകൾ പോലും അവനെ വേദനിക്കുന്നു.
" ജീവ ഇത്രയും നാൾ ഞാൻ എൻറെ സുഖത്തെയും സന്തോഷത്തെയും പറ്റി മാത്രമാണ് ചിന്തിച്ചത്... അതിനപ്പുറത്തേക്ക് ഈ
💬 Comments
View all comments