Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]
താലിക്ക് ഒരു വിലയുണ്ടെന്നോ എനിക്കൊരു ഭർത്താവും മകനുണ്ടെന്നോ ഞാൻ ചിന്തിച്ചില്ല...!! " അനഘയുടെ വല്ലാത്ത കുറ്റ ബോധം നിറഞ്ഞ സ്വരം അവനിലും ചെറിയ വേദന ഉണ്ടാക്കി.
" ശരിയാണ്.. ചെയ്ത് കൂട്ടിയത് എല്ലാം തെറ്റാണ് പക്ഷേ ഇനിയും അത് ഞാൻ ആഗ്രഹിക്കുന്നില്ല..!! " അവൾ പറഞ്ഞു അവസാനിപ്പിച്ചു അവന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
" അനു ഇത്ര പെട്ടെന്ന് അവസാനിപ്പിക്കാൻ മാത്രം..!! എനിക്ക്.... എനിക്ക് നിന്നെ നഷ്ടപ്പെടുന്നത് ചിന്തിക്കാൻ പോലും വയ്യ ഞാനിപ്പോൾ ജീവിക്കുന്നത് പോലും നിനക്ക് വേണ്ടിയാണ്..." അവൻറെ സംസാരം അവളിൽ ഒരു ഭയമാണ് ഉണ്ടാക്കിയത്. വിചാരിച്ച പോലെ കാര്യങ്ങൾ സങ്കീർണമാവുന്നത് അവൾ തിരിച്ചറിഞ്ഞു.
" അത് തന്നെയാണ്.. പ്രശ്നം ജീവ...!! നിന്റെ ജീവിതം എന്നെ മാത്രം ഡിപെൻഡഡ് ആവുന്നു.. എന്നിലേക്ക് മാത്രം ഒതുങ്ങുന്നു.. ഞാൻ ഇനിയും ഇത് മുന്നോട്ട് തുടർന്നാൽ എനിക്ക് എല്ലാം നഷ്ടപ്പെടും സ്വന്തമായതും ഇപ്പോൾ ഞാൻ അനുഭവിക്കുന്ന സന്തോഷവും എന്റെ ജീവിതവും എല്ലാം എനിക്ക് നഷ്ടപ്പെടും.. " അവളുടെ മറുപടിക്ക് ശേഷം രണ്ടുപേരും പരസ്പരം ഒന്നും മിണ്ടിയില്ല അവർക്കിടയിൽ കുറച്ച് സമയം ഒരു നിശബ്ദത തളം കെട്ടി.
രണ്ടുപേരും വല്ലാത്ത ഒരു മാനസിക അവസ്ഥയിലൂടെ കടന്നു പോവുകയായിരുന്നു.
" ജസ്റ്റിൻ.. നിന്നോട് ട്രിപ്പ് പോകുന്നതിനെ പറ്റി വല്ലതും സംസാരിച്ചിരുന്നൊ?? " ജീവ പെട്ടെന്ന് വിഷയം മാറ്റി ചോദിച്ചു.
" ഇല്ല..!! ഒന്നും പറഞ്ഞിട്ടില്ല എന്താ ?? "
" എന്നോട് സംസാരിച്ചിരുന്നു നമ്മൾ എല്ലാരും ഒരിക്കൽ കൂടി വീണ്ടും ആ റിസോർട്ടിലേക്ക് പോകുന്നു.. " അനഘ അത് കേട്ട് അവനെ
💬 Comments
View all comments