Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]
ഒന്നും മനസ്സിലാവാതെ നോക്കി.
' ഇച്ചായൻ തന്നോട് സംസാരിക്കുന്നതിനു മുന്നേ ജീവയോട് സംസാരിച്ചിരിക്കുന്നു '
" എന്തിനാണ് ഇപ്പോൾ പെട്ടെന്ന് ഒരു ട്രിപ്പ്.. ?? അതും എന്നോട് ഒന്നും സംസാരിച്ചിട്ടില്ലല്ലോ ?? " അനഘയുടെ സ്വരത്തിൽ സംശയം നിറഞ്ഞു നിന്നു.
" ചിലപ്പോൾ ഇന്ന് പറയുമാരിക്കും .!! അനു എനിക്ക് നിന്നോട് ഒരു കാര്യം കൂടി പറയാനുണ്ട്.. "
" എന്താ.. ജീവാ ?? "
" നമ്മളെല്ലാം തുടങ്ങിയത് അവിടെ നിന്നല്ലെ അവിടെ തന്നെ എല്ലാം അവസാനിപ്പിക്കാം ഈ ട്രിപ്പ് കഴിയുന്നതുവരെ നമുക്ക് പഴയതുപോലെ ആവാം...!! അതിനുശേഷം നമുക്ക് രണ്ടു വഴി പിന്നീട് ഒരിക്കലും ഞാൻ നിന്നെ ശല്യം ചെയ്യാനോ നിൻറെ ജീവിതത്തിലേക്ക് കടന്ന് വരികയോ ചെയ്യില്ല "
ജീവ ഒന്ന് നിർത്തി പിന്നെ വീണ്ടും തുടർന്നു.. " ആ സമയത്തിനുള്ളിൽ ഞാൻ സാഹചര്യങ്ങൾ അംഗീകരിക്കും എനിക്ക് മൂവ് ഓൺ ചെയ്യാൻ പറ്റും.. പെണ്ണെ.. പ്ലീസ് പറ്റില്ല എന്ന് പറയരുത്..!! " അവൻറെ സംസാരത്തിനു അപേക്ഷയുടെ സ്വരമായിരുന്നു.
" അതിനുശേഷം ഒരിക്കലും നീ എന്നെ തേടി വരില്ല എന്ന് ഉറപ്പാണോ..?? "
" ഉറപ്പാണ് പിന്നീട് ഒരിക്കലും ജീവ നിനക്ക് ശല്യമാവില്ല... പെട്ടെന്നുള്ള മാറ്റം എനിക്ക് അംഗീകരിക്കാൻ സമയമെടുക്കും അതുകൊണ്ടാണ് പറയുന്നത് നമുക്ക് പോലെ പഴയതുപോലെ ആവാം...!! ട്രിപ്പിനു ശേഷം നമ്മൾ ഇല്ല ഇത് ജീവയുടെ വാക്കാണ്..!! " അവൻ നിർത്തിയതും അനഘ കുറച്ച് സമയം എന്തോ ആലോചിച്ചു. പിന്നെ അവനെ നേരെ തിരിഞ്ഞു.
" ശരി ഞാൻ സമ്മതിക്കാം... ആ ട്രിപ്പ് കഴിയുന്നവരെ നമ്മൾ
💬 Comments
View all comments