0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]

Author : Adheera Read All Parts 15K

എന്തൊക്കെയോ പ്ലാൻ ചെയ്തിരിക്കുന്നത് പോലെ അവളുടെ മനസ്സിൽ തോന്നി.

" എടീ അത് നൈസല്ലേ...? അന്ന് പോയപ്പോൾ നമ്മൾ എല്ലാവരും എൻജോയ് ചെയ്തില്ലെ..? അതുകൊണ്ട് അവിടെ നിക്കാം എന്ന് വച്ചു..!!  എന്താ നിനക്ക് എന്തെങ്കിലും പ്രശ്നമുണ്ടോ..? "

"ഇല്ല എനിക്ക് പ്രശ്നമൊന്നുമില്ല..!!  എന്നാലും എന്നോട് പറയാതെ മറ്റുള്ളവർ പറഞ്ഞ്  അറിയണമെന്ന് കണ്ടപ്പോൾ ഒരു ദേഷ്യം പിന്നെ കുറച്ച് സങ്കടവും..!! " അനഘ അവളുടെ സങ്കടം മറച്ചു വച്ചില്ല.

"അതുകൊണ്ടല്ല പെണ്ണെ.. ഞാൻ നിനക്ക് ഒരു സർപ്രൈസ് ആവട്ടെ എന്ന് കരുതി..!!  നീ ഇത്രയും നാൾ ജോലിയുടെ ടെൻഷനിൽ അല്ലേ നമുക്ക് കുറച്ചു ദിവസം പോയി അടിച്ചുപൊളിക്കാം...  നീ ലീവ് ഓക്കേ ഒന്ന് സെറ്റാക്ക് " ജസ്റ്റിൻ അടുത്തു  വന്ന് അവളെ കെട്ടിപ്പിടിച്ചു ശേഷം കവിളിൽ കുടി കൈ തലോടിക്കൊണ്ട് അവളെ ആശ്വസിപ്പിച്ചു.

" ഇച്ചായന്റെ   ഇഷ്ടം..!!  നമുക്ക് പോകാം.. ഞാൻ പോയി  ചോറ് എടുത്ത് വക്കാം "  അനഘ അതും പറഞ്ഞ് ഹാളിലേക്ക് പോയി.

അതേസമയം ജസ്റ്റിന്റെ  മനസ്സിൽ ചില കണക്കുകൂട്ടലുകൾ നടക്കുകയായിരുന്നു ഇതുവരെ പ്ലാൻ ചെയ്തപ്പോൾ പോലെ  തന്നെ കാര്യങ്ങൾ പോകുന്നു...!!!

ഡിന്നർ കഴിക്കുന്നതിനിടയിൽ അവർ അന്നത്തെ കാര്യങ്ങൾ പരസ്പരം പങ്കുവെച്ചു പതിവുപോലെ ജീവയുടെ  പാർട്ട് ഒഴിവാക്കി ബാക്കി എല്ലാ കാര്യങ്ങളും അനഘ സംസാരിച്ചു..!!

ജസ്റ്റിൻ എല്ലാം  കേട്ടുകൊണ്ടിരുന്നു പിന്നെ സൂപ്പർമാർക്കറ്റിലെ ചില കാര്യങ്ങൾ ജസ്റ്റിനും  സംസാരിച്ചു.. പതിവുപോലെ ഡിന്നറിനു ശേഷം  ജസ്റ്റിൻ സിഗരറ്റ് വലിക്കാനായി പുറത്തേക്കിറങ്ങി...


അതെ സമയം ഫോൺ എടുത്തു നോക്കിയ അനഘ ജീവയുടെ മിസ്കോൾ കണ്ടു.. ജസ്റ്റിൻ അടുത്തില്ല എന്ന്

💬 Comments

View all comments