Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]
ഉറപ്പാക്കിയതിനു ശേഷം അവൾ തിരിച്ചുവിളിച്ചു.
" പെണ്ണേ ഇന്ന് എന്തെങ്കിലും പ്രശ്നമുണ്ടായോ.? "
" ഇല്ല.. ഇത് വരെ ഒന്നുമില്ല "
" ജോയൽ കണ്ടിരുന്നല്ലോ...!! സൊ നിന്നോട് എന്തെങ്കിലും പ്രശ്നമുണ്ടോ എന്നറിയാൻ വേണ്ടി വിളിച്ചതാ..!! "
"ആം.. ആം ഫൈൻ " അനഘ ഒന്ന് മൂളി.
' നാളെ നീ ഫ്രീയാണോ...?? " അവൻറെ സംസാരം അങ്ങോട്ടേക്കാവും എന്ന് അനഘക്ക് ഉറപ്പായിരുന്നു.
" നാളെ തിരക്കുണ്ടാവും പറയാൻ കഴിയില്ല..."
" ഞാൻ വൈകുന്നേരം അങ്ങോട്ടേക്ക് വരട്ടെ ജസ്റ്റ് ഒന്ന് കണ്ടു സംസാരിക്കാം ഇത്തവണ എൻറെ കാറെടുക്കുന്നില്ല പകരം വേറെ കാർ കൊണ്ടുവരാം...!! " ജീവ വിടാൻ ഭാവമില്ല.
" ഞാൻ നോക്കാം ഞാൻ നാളെ ഒരു ഉച്ചയാകുമ്പോൾ പറയാം... ഇച്ചായൻ വന്നു ശരി ഗുഡ് നൈറ്റ്..!! " അതും പറഞ്ഞ് അനഘ കോൾ കട്ട് ചെയ്തു.
പതിവുപോലെ ഡിഷസ് പൂർത്തിയാക്കിയ ശേഷം മാത്തൂനെ ഉറക്കാനായി റൂമിലേക്ക് കയറി.... അതേസമയം ജസ്റ്റിൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ ട്രിപ്പിന് വേണ്ട കാര്യങ്ങൾ പ്ലാൻ ചെയ്തു കൊണ്ടിരിക്കുകയായിരുന്നു..!!!
രണ്ട് ദിവസം വളരെ നോർമൽ ആയി തന്നെ കടന്ന് പോയി.. അനഘയെ സംബന്ധിച്ച് ഇപ്പോൾ കുഴപ്പങ്ങൾ ഒന്നുമില്ലാതെ ദിവസം പോകുന്നത് തന്നെ വലിയ കാര്യം ആണ്...!!
അതിനിടയിൽ ട്രിപ്പിന്റെ ഡേറ്റും കാര്യങ്ങളും ഏകദേശം കൺഫോം ആയിരുന്നു..!! എല്ലാവരും ലീവ് അറിയിക്കുകയും ചെയ്തൂ.
പിറ്റെ ദിവസം ഒരു ബുധനാഴ്ച്ച ആയിരുന്നു....!! മഴ പെയ്ത് ഒഴിഞ്ഞ് സുന്ദരമായ പ്രഭാതം .. തെളിഞ്ഞു വരുന്ന വാനം..!! അനഘയുടെ ക്‌ളീനിക്കിൽ തിരക്ക് കൂടി വരുന്നു ..!!
അന്നത്തെ
💬 Comments
View all comments