Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]
ദിവസം കുറച്ചു ലേറ്റ് ആയാണ് അവൾ ക്ലീനിക്കിൽ എത്തിയത്.. അനഘ രാവിലെ വന്നു കയറിയത് മുതൽ അവളോട് ഉള്ള സ്റ്റാഫിന്റെ പെരുമാറ്റം മൊത്തത്തിൽ ഒരുതരം അസ്വസ്ഥത ഉളവാക്കുന്നതായിരുന്നു.
അവളുടെ കോ വർക്കറായ മെർലിൻ പോലും അവളോട് മര്യാദയ്ക്ക് മിണ്ടുന്നില്ലായിരുന്നു.
' എന്താണ് സംഭവിക്കുന്നത് എന്ന് അനഘക്ക് തിരിച്ചറിയാൻ പറ്റിയില്ല അവൾ വേഗം മൊബൈലും ചാർജറും അടക്കം പേഴ്സനേൽ ഐറ്റംസ് എല്ലാം ലോക്കറിൽ കയറ്റി.
പുറകിൽ കാൽ പെരുമാറ്റം കേട്ട് തിരിഞ്ഞു നോക്കുമ്പോൾ മെർലിൻ അവളെ കാത്തു നിൽക്കുന്നുണ്ടായിരുന്നു.
" അനഘ സാർ തന്നെ വിളിക്കുന്നു.." എന്തിനാണ് എന്ന മട്ടിൽ അനഘ ചോദ്യചിഹ്നത്തോടെ മുഖം തിരിച്ചു.
" എനിക്കറിയില്ല..! നിന്നോട് വരാൻ പറഞ്ഞു " അതും പറഞ്ഞ് മെർലിൻ തിരിച്ചു പോയി. ഒരു നൂറായിരം ചിന്തകൾ അവളുടെ മനസ്സിൽ കൂടി അന്നേരം കടന്നുപോയി.
' എന്തിനായിരിക്കും സാർ ഇപ്പോൾ കാണണമെന്ന് പറഞ്ഞത് ? ' ഈ അടുത്ത് വലിയ പ്രശ്നങ്ങൾ ഒന്നും ഇവിടെ ഉണ്ടായിട്ടില്ല. '
എം ഡി വിളിപ്പിക്കാൻ മാത്രം ഒന്നും ക്ലിനിക്കിൽ കാര്യമായി സംഭവിച്ചിട്ടുമില്ല..!! പിന്നെ എന്തായിരിക്കാം ? അനഘ മനസ്സിൽ പല ചിന്തകളുമായി സാറിന്റെ ക്യാമ്പിനിലേക്ക് നടന്നു.
അവൾ അകത്തേക്ക് കയറിയതും അദ്ദേഹം ഫോൺവിളിയിലായിരുന്നു കൈകൾ കൊണ്ട് ഇരിക്കാൻ ആംഗ്യം കാട്ടിയ ശേഷം അദ്ദേഹം വീണ്ടും ഫോൺ വിളിയിലേർപ്പെട്ടൂ..!! 5 മിനിറ്റിനു ശേഷം അദ്ദേഹം അനഘയോട് സംസാരിച്ചു തുടങ്ങി.
" അനഘ ജോലിയൊക്കെ എങ്ങനെയുണ്ട് കാര്യങ്ങൾ സുഖമായി പോകുന്നുണ്ടോ ?? "
" ഐ ആം ഗുഡ് സർ.. കുഴപ്പമൊന്നുമില്ല..!! "
" തിരക്കിലൊന്നും
💬 Comments
View all comments