0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]

Author : Adheera Read All Parts 15K

അല്ലല്ലോ ??  കുറച്ചു സമയം നമുക്ക്  സംസാരിക്കാമല്ലോ അല്ലേ ? "  അദ്ദേഹം ചെറിയ  മുഖവുരയിട്ട് സംസാരിച്ചു  തുടങ്ങി.

"  കുഴപ്പമില്ല...!!  സാർ പറഞ്ഞോളൂ "

കൈകൾ രണ്ടും  മേശപ്പുറത്തേക്ക് വെച്ചശേഷം അദ്ദേഹം ഒരു ദീർഘനിശ്വാസം വലിച്ചു വിട്ടു. " പിന്നേ  അനഘയുടെ അനഘയുടെ കുടുംബ ജീവിതം ഒക്കെ എങ്ങനെ പോകുന്നു ??  ജസ്റ്റിനും കുഞ്ഞും ഒക്കെ സുഖമായിരിക്കുന്നോ ?? "

"  ഇച്ചായൻ സുഖമായിരിക്കുന്നു മാത്തൂനെ ഞങ്ങൾ രണ്ടുപേരും മാറി മാറി നോക്കൂം അങ്ങനെ വലിയ കുഴപ്പമില്ലാതെ..." അവൾ ചെറിയ പുഞ്ചിരിയോടെ പറഞ്ഞു.

അവളുടെ വാക്കുകൾ ഒന്ന് വിലയിരുത്തിയ ശേഷം അദ്ദേഹം പിന്നെയും പറഞ്ഞു തുടങ്ങി.

" അനഘ പതിനാല്  വർഷം മുമ്പ് ഈ സ്ഥാപനം തുടങ്ങുമ്പോൾ ഇവിടെ ഞാനും എന്റെ ഭാര്യയും മാത്രമായിരുന്നു.. !!  അവൾ എന്നെ വിട്ട്  പോയതിനു ശേഷം എനിക്ക് ഈ സ്ഥാപനം ഒരു രണ്ടാമത്തെ വീടാണ്,  എൻറെ സ്റ്റാഫിനെ എല്ലാം എന്റെ  സ്വന്തം ആളുകൾ ആയാണ് ഞാൻ കാണുന്നത്. അനഘക്ക്  ഞാൻ പറയുന്നത് മനസ്സിലാകുന്നുണ്ടോ ?? " അദ്ദേഹം സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി.

ഒന്നും മനസിലായില്ല എങ്കിലും അവൾ ഉണ്ടെന്ന് തലയാട്ടി.

" അനഘ ഇവിടെ ആരെയെങ്കിലും വിളിച്ചു വരുത്താറുണ്ടോ??? " അദ്ദേഹത്തിൻറെ പെട്ടന്നുള്ള ചോദ്യം കേട്ടതും അനഘയുടെ നെഞ്ചിൽ നിന്നും ഒരു ആന്തൽ കേറി.!! അവളുടെ ഞെട്ടൽ മുഖത്ത് വളരെ വ്യക്തമായിരുന്നു...!!!!!!

അത് മനസ്സിലാക്കി എന്ന പോലെ അദ്ദേഹം വീണ്ടും ചോദിച്ചു. " ഇവിടെ അനഘ,  വേണ്ടപ്പെട്ട ആരെയെങ്കിലും വിളിച്ചു കയറ്റാറുണ്ടോ ?? " ഉള്ളിൽ ഉണ്ടായ

💬 Comments

View all comments