0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]

Author : Adheera Read All Parts 15K

തരിപ്പ് മുഖത്ത് വ്യക്തമാക്കി കൊണ്ട് തന്നെ അവൾ ഇല്ല എന്ന് തലയാട്ടി.

" ഐ നീഡ് ആൻ ആൻസർ പ്ലീസ് ടെൽ മി ? " അദ്ദേഹം അനഘയുടെ  മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.

"  ഇല്ല സർ ഞാൻ ആരെയും വിളിക്കാറില്ല എനിക്കിവിടെ അങ്ങനെ വിളിക്കാൻ മാത്രം ആരുമില്ലല്ലോ..!!!"

"  ഓക്കേ ഓക്കേ എനിക്ക് മനസ്സിലാകുന്നുണ്ട്. തനിക്ക് ഒരു ഫ്രണ്ടില്ലേ ജീവ ? അയാൾ ഇവിടെ വരാറുണ്ടോ ?? " കാര്യങ്ങൾ കൈവിട്ടു പോകുന്നത്  അനഘക്ക് വളരെ വ്യക്തമായി മനസ്സിലായി.  തെളിവുകൾ സഹിതം ഉള്ള ചോദ്യം ചെയ്യലാണ് പരമാവധി  പിടിച്ചുനിൽക്കാൻ നോക്കണം.

" ജീവ ഇടക്ക് വരാറുണ്ട്.. സാർ, മിനിങ്ങാന്നും വന്നിരുന്നു പക്ഷേ അധികം വൈകാതെ അവൻ പോകുകയും ചെയ്തു..!!  സാറിന് അറിയാമല്ലോ ഞങ്ങൾ കുടുംബ സുഹൃത്തുക്കൾ കൂടിയാണ് ഇച്ചായനുമായി  വളരെ അടുത്ത ബന്ധമുള്ള കാരണം ഇടക്ക് ഒക്കെ അവൻ എന്നെ കാണാൻ വരാറുണ്ട്..!! " അനഘ എങ്ങനെയൊക്കെയൊ പറഞ്ഞു ഒപ്പിച്ചു.

" അപ്പൊൾ അയാൾ ഇവിടെ വരുന്ന കാര്യം ഒക്കേ.. തന്റെ ഹസ്ബൻഡ് നു അറിയാം അല്ലേ ?? "

" ആഹം.. യെസ്..! ഞാൻ എല്ലാം പറയാറുണ്ട്.. ഇച്ചായന് അറിയാം " കാര്യങ്ങൾ തന്റെ കയ്യിൽ തന്നെ നിക്കുന്നെത് അവളിൽ ചെറിയ സന്തോഷം ഉണ്ടാക്കി.

" അനഘ കുടുംബ സുഹൃത്തുക്കൾ ഒക്കെയുമായി ബന്ധപ്പെടാറുണ്ടോ ??? "

"  സോറി സർ എനിക്ക് മനസ്സിലായില്ല..!! " തുറന്ന് അടിച്ചു ഉള്ള അദ്ദേഹത്തിന്റെ ചോദ്യം അനഘ തീരെ പ്രേതീക്ഷിച്ചിരുന്നില്ല.. !! അവളുടെ എല്ലാ ചെറുത്ത് നിൽപ്പിനെയും  ബേധിച്ചു

💬 Comments

View all comments