Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]
കൊണ്ടായിരുന്നു ആ ചോദ്യം.
" അനഘ, എൻറെ സ്ഥാപനം അത് എനിക്ക് പരിശുദ്ധമാണ്..!! ഞാനൊരു നൂറു ശതമാനം സത്യസന്ധനൊ നല്ലവനൊ ആയ ആളല്ല.. പക്ഷേ എന്റെ ഭാര്യ ജീവിച്ചിരുന്നിടത്തോളം കാലം അവൾ എനിക്ക് പ്രിയപ്പെട്ടവൾ ആയിരുന്നു.. അവളല്ലാതെ മറ്റൊരു പെണ്ണിനെ ഞാൻ നോക്കുകയോ ബന്ധം പുലർത്തുകയും ചെയ്തിട്ടില്ല..!! " അയാൾ പിന്നെയും തുടർന്നു
" ഞാൻ ഇതിപ്പോൾ ഇവിടെ പറയാൻ കാരണം ആരുമായി ബന്ധം വയ്ക്കണമെന്നും.. ആ ബന്ധങ്ങളിൽ എന്തൊക്കെ ചെയ്യണം.. ചെയ്യണ്ടാ.. എന്നും അനഘയുടെ മാത്രം പേഴ്സണൽ ചോയ്സ് ആണ്.. പക്ഷേ അത് ഇവിടെ എൻറെ സ്ഥാപനത്തിൽ വച്ച് പറ്റില്ല...!!!! "
അനഘയുടെ കൈകൾ ചെറുതായി വിറച്ചു തുടങ്ങിയിരുന്നു നെഞ്ചിടിപ്പ് ക്രെമേണ ഉയർന്നു വളരെ വേഗത്തിലായി..!! കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്നും ഇതാരുടെ പണിയാണെന്നും അവൾക്ക് വളരെ വ്യക്തമായി മനസ്സിലായി ഇനിയും അവഗണിക്കുന്നതിൽ കാര്യമില്ല.
" സാർ എന്താണ് പറഞ്ഞു വരുന്നത് എനിക്ക് മനസ്സിലാകുന്നില്ല?? " അനഘ ഒന്നും മനസ്സിലാവാത്ത പോലെ ഒരിക്കൽ കൂടി ചോദിച്ചു.
" താനും ജീവയും തമ്മിൽ എന്തു ബന്ധം വേണമെങ്കിലും ആകാം അത് തന്റെ ഇഷ്ടം.. പക്ഷേ എന്റെ സ്ഥാപനം ഒരു വേശ്യാലയം അല്ല..!! എല്ലാവരും പോയതിനു ശേഷം ഇവിടെ അവനെ വിളിച്ചു വരുത്തിയുള്ള നിന്റെ ഏർപ്പാട് നടത്താൻ ഞാൻ അനുവദിക്കില്ല..!! ഇതൊന്നും ഞാൻ അറിയില്ല എന്നാണൊ നീ വിചാരിച്ചത് ???? " അദ്ദേഹത്തിൻറെ സ്വരം മാറി കടുത്തു തുടങ്ങിയിരുന്നു.
അവർ സംസാരിച്ചു കൊണ്ടിരിക്കുമ്പോൾ തന്നെ ജോയൽ അകത്തേക്ക് കയറി വന്നു. അവന്റെ കണ്ണിൽ എരിഞ്ഞു അടങ്ങുന്ന പകയും നിർവ്യതിയും അവൾ
💬 Comments
View all comments