0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]

Author : Adheera Read All Parts 15K

ആവേശത്തിന് വേണ്ടി അത് ബലി കൊടുക്കാൻ എനിക്ക് കഴിയില്ല...!!! "

അദ്ദേഹം എന്താണ് പറയുന്നത് എന്ന് ആകാംക്ഷയോടെ അവൾ മുഖത്തേക്ക് നോക്കിയിരുന്നു.....!!  അവളുടെ കണ്ണിൽ  ഭയവും സങ്കടവും ജോയലിനോടുള്ള ദേഷ്യവും ഒരേസമയം നിഴലിച്ചിരുന്നു.

" അനഘ ഐ ആം റിയലി സോറി.... യൂ ആർ ടെർമിനേറ്റഡ്.....!!!!!! അനഘക്ക് എന്നെന്നേക്കുമായി ഇവിടെ നിന്ന് പോകാം ഇതുവരെ വർക്ക് ചെയ്ത സാലറി ഈ മാസം അക്കൗണ്ടിലേക്ക് എത്തും..... അതിനുശേഷം  മറ്റൊരു സ്ഥാപനം അനഘക്ക് അന്വേഷിക്കാം..!! " അദ്ദേഹം പറഞ്ഞ്  അവസാനിപ്പിച്ച് രണ്ടു കൈകളും കസേരക്ക് ഇരു വശത്തുമായി വച്ച് അവളുടെ  മറുപടിക്കായി കാത്തുനിന്നു.

അനഘ കരഞ്ഞു കൊണ്ടേയിരുന്നു അവൾക്ക് ഒന്നും തന്നെ മിണ്ടാൻ ഉണ്ടായിരുന്നില്ല.

"  സാർ പ്ലീസ് എന്നെ പറഞ്ഞു വിടരുത് ഒരവസരം കൂടി തരണം.."

"  അനഘ എനിക്കിപ്പോൾ 57 വയസ്സ് ഉണ്ട് ഈ കാലത്തിനിടയിൽ ഒരുപാട് വ്യക്തികളെ ഞാൻ കണ്ടിട്ടുമുണ്ട് താൻ മാത്രമല്ല ഇവിടെ സ്റ്റാഫ് ആയിട്ടുള്ളത്...!! ഇവിടെയുള്ള മറ്റു സ്റ്റാഫിന്റെ അഭിമാനത്തിനും സുരക്ഷയ്ക്കും ഞാൻ ബാധ്യസ്ഥനാണ്..  എനിക്ക് രണ്ടാമതൊന്ന് ചിന്തിക്കാനില്ല തനിക്ക് പോകാം...  പ്ലീസ് ലീവ് മൈ റൂം ഐ ഹാവ് തിങ്സ് റ്റു ടു " കുറച്ചുനേരം കൂടി അവിടെ ഇരുന്ന് കരഞ്ഞതിനു ശേഷം തലകുനിച്ച് അവിടെ നിന്നും എഴുന്നേറ്റു.

പുറത്തേക്കിറങ്ങുന്നതിനു മുന്നേ ജോയലിന്റെ  കണ്ണിൽ എരിഞ്ഞടങ്ങിയ പക അവൾ കണ്ടു.

നിസ്സഹായയായി  അത് കണ്ട്  പുറത്തേക്ക് പോകാൻ മാത്രമേ അവൾക്ക് സാധിച്ചുള്ളൂ പുറത്തേക്കിറങ്ങിയതും മെർലിൻ അടക്കമുളള മറ്റ് സ്റ്റാഫുകൾ അവളെ ദേഷ്യത്തോടെയും തികഞ്ഞ പുച്ഛത്തോടെയും  നോക്കുന്നുണ്ടായിരുന്നു...!!!

അനഘ സാറിൻറെ റൂമിൽ നിന്നും 

💬 Comments

View all comments