Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]
ഇറങ്ങിയതും നേരെ ബാത്റൂമിലേക്ക് വന്ന് കയറി.
ആരും കാണാതെ ഒഴുകി ഇറങ്ങുന്ന കണ്ണുകൾ അവൾ വെള്ളം ഒഴിച്ചു കഴുകി.
ഇച്ചായനോട് എന്തു പറയും ? എങ്ങനെ ജോലി നഷ്ടപ്പെട്ടു എന്ന് സംസാരിക്കും ? ഇനിമുതൽ മുന്നോട്ടുള്ള തൻറെ ജീവിതം ? എല്ലാം അവളുടെ ഉള്ളിൽ ഒരു ചോദ്യചിഹ്നമായി ഉയർന്നു.
ഒരു നിമിഷം ജീവയോട് അവൾക്ക് വല്ലാത്ത ദേഷ്യം ഉള്ളിൽ ഇരച്ചു കയറി..!! അവൾ പിന്നെ അധിക നേരം അവിടെ നിന്നില്ല തന്റെ പേഴ്സും മറ്റു കാര്യങ്ങളും എടുത്ത് ആരോടും യാത്ര പോലും പറയാതെ താഴെക്കിറങ്ങി നേരെ ഓട്ടൊ പിടിച്ചു വീട്ടിലേക്ക് പോയി...!!
വൈകുന്നേരം അവൾ ഇറങ്ങേണ്ട സമയമായപ്പോൾ ജീവയുടെ ഫോണിൽ നിന്നും കോളുകൾ വന്നുകൊണ്ടേയിരുന്നു.
അവൾ എടുത്തില്ല പിന്നീട് പുറകെ പുറകെ കോൾ വന്നതും അവൾ ദേഷ്യം പിടിച്ച് ഫോൺ എടുത്തു.
" എന്താ ജീവാ നിനക്ക് വേണ്ടത്...?? " അവളുടെ പെട്ടെന്നുള്ള ചോദ്യം ജീവ പ്രതീക്ഷിച്ചിരുന്നില്ല.
" എന്താ പറ്റിയത് പെണ്ണേ..??? ഞാനിവിടെ താഴെ വന്ന് കിടപ്പുണ്ട് എന്തെങ്കിലും പ്രശ്നമുണ്ടോ..?? " അവൻറെ സംസാരത്തിൽ ആകാംക്ഷയും ടെൻഷനും നിറഞ്ഞു നിന്നിരുന്നു.
" ഇനി എന്ത് സംഭവിക്കാൻ..?? ഇനി ഒന്നും സംഭവിക്കാൻ ബാക്കിയില്ല... എന്നെ ജോലിയിൽ നിന്നും പറഞ്ഞുവിട്ടു...!! നിന്നോട് ഞാൻ ഒരു നൂറുവട്ടം പറഞ്ഞതല്ലേ അത് എന്റെ വർക്ക് സ്പെസ് ആണ് അങ്ങോട്ടേക്ക് വരരുത്... അതെന്നെ ബാധിക്കും എന്നെല്ലാം...!! ഒരു വട്ടമെങ്കിലും ഞാൻ പറയുന്നത് നീ കേട്ടിരുന്നൊ...?? " അനഘയുടെ കണ്ണുനീർ ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു.
അവളുടെ സംസാരത്തിൽ വല്ലാതെ ദേഷ്യം നിറഞ്ഞു നിന്നിരുന്നു. " എടീ അത്
💬 Comments
View all comments