Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]
ഇരുന്നു.
അപ്പോഴും ജീവയുടെ നോട്ടം അനഘയിലേക്ക് മാത്രമായിരുന്നു.. അവളുടെ ശരീരത്തെ അവൻ കൊതിയോടെ നോക്കിക്കൊണ്ടിരുന്നു.
കൺമുന്നിൽ നടക്കുന്ന ഗെയിം കണ്ടെങ്കിലും ജസ്റ്റിൻ ഒന്നും അറിയാത്ത പോലെ ഇരുന്നു.
ഇനിയും അവിടെ ഇരിക്കുന്നത് പന്തിയല്ല എന്ന് മനസ്സിലായ അനഘ അനഘ ശരീരം വല്ലാത്ത പോലെ വിറക്കുന്നത് പോലെ കാണിക്കാൻ തുടങ്ങി.
" ഇച്ചായാ എനിക്ക് വല്ലാതെ തണുക്കുന്നു. ഞാൻ റൂമിലേക്ക് പോവുകയാണ്.. "
" അതെന്നാ പെട്ടെന്ന് പോകുന്നെ കുറച്ചു കഴിഞ്ഞു പോയാൽ പോരെ..?? " ജസ്റ്റിൻ അവളെ പിടിച്ചു നിർത്താൻ നോക്കി.
" ഇല്ലാ..!! ഇനിയും നിന്നാൽ എനിക്ക് വല്ല കോൾഡും പിടിക്കും.. നല്ല തണുപ്പ്..!! അധികം നിക്കണ്ട പെട്ടെന്ന് റൂമിലേക്ക് വാട്ടോ " ജീവ കേൾക്കാൻ പാകത്തിന് ചെറിയ കള്ള ചിരിയോടെ ഇച്ചായനോട് പറഞ്ഞ് അവൾ അവിടെ നിന്നും എഴുനേറ്റ് പോയി.
അനഘ പോയതിനു ശേഷം ജീവയും ജസ്റ്റിനും മാത്രമായി.. അവർ തീയ്ക്ക് ഇരു വശത്ത് ആയി ഇരുന്നു... അവർക്കിടയിൽ ഒരു കനത്ത മൂകത കുറച്ചു സമയം തളം കെട്ടി നിന്നു...!!
ദൂരെ എങ്ങോ ഒരു കാട്ടു ജീവിയുടെ കൂവൽ പതിഞ്ഞ ശബ്ദത്തിൽ കേൾക്കാം... അന്തരീക്ഷം വല്ലാതെ തണുത്ത് തുടങ്ങിയിരുന്നു..........!!!
" ജസ്റ്റി.. എനിക്ക് നിന്റെ അടുത്ത്.. ഒരു കാര്യം സംസാരിക്കാൻ ഉണ്ട് അത് കേട്ട് കഴിയുമ്പോൾ നിനക്ക് എന്നെ കൊല്ലണം എന്ന് തോന്നും.. കത്തിക്കണം എന്ന് തോന്നും... പക്ഷേ അത് പറയാതെ ഞാൻ ഇവിടെ നിന്നു പോകില്ല " ജീവ സംസാരത്തിനു തുടക്കമിട്ടു.
ജസ്റ്റിൻ കയ്യിൽ പിടിച്ചിരുന്ന ഗ്ലാസിൽ നിന്നും ഒരു സിപ്പ് എടുത്തു
💬 Comments
View all comments