0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]

Author : Adheera Read All Parts 15.1K

ഗ്ലാസ്സിലേക്ക് മദ്യം പകർന്ന് ജീവക്കു നൽകി. അവൻ അത് ഒറ്റവലിക്ക് അകത്താക്കി.

ഇടയ്ക്ക് എപ്പോഴോ ഒരു ഫോൺ വന്നപ്പോൾ ജസ്റ്റിൻ അവിടെ നിന്നും എഴുന്നേറ്റ് മാറിപ്പോയി ആ സമയം ഇടയ്ക്കെപ്പോഴോ ജീവയുടെയും അനഘയുടെയും കണ്ണുകൾ തമ്മിൽ  കോർത്തു...!! ഒരു നിമിഷം രണ്ടുപേരുടെയും ഹൃദയമിടിപ്പ് ഒരേപോലെ ഉയർന്നു...!!

ജസ്റ്റിൻ തിരികെ വന്നതു വീണ്ടും  കുറച്ചു സമയം കൂടി വർത്തമാനവും കളി ചിരികളും ആയി ആ സഭ മുന്നോട്ട് പോയി...

" എടാ.. എന്നാ ഞങ്ങൾ വിടാ.. നിങ്ങൾ ഇരിക്ക്..!! " മദ്യപാനം മൂത്ത് എല്ലാവരും ഒന്നു മൂഡായി  കഴിഞ്ഞപ്പോൾ സ്മിതയും ഷാരോണും  റൂമിലേക്ക് പോവുകയാണ് എന്ന് എല്ലാവരോടുമായി  അറിയിച്ചു.

പിന്നീട് അവർ മൂന്നുപേരും മാത്രം ആയപ്പോൾ ജസ്റ്റിൻ വീണ്ടും ഫോൺ എടുത്തു തനിക്ക് കോൾ ഉണ്ടെന്നു പറഞ്ഞ് അപ്പുറത്തേക്ക് മാറിപ്പോയി.

ജസ്റ്റിന്റെ പെരുമാറ്റം നിരീക്ഷിച്ച അനഘ അവൻ  മനപ്പൂർവ്വം ഇതെല്ലാം  ചെയ്യുന്നതുപോലെ അവൾക്ക് ഫീൽ ചെയ്തു.. എങ്കിലും സംശയം മാത്രമായി നിർത്തി.

" പെണ്ണേ എനിക്ക് സംസാരിക്കണം..." ജീവയുടെ പതിഞ്ഞ ശബ്ദത്തിന്  അനഘ മറുപടി  ഒന്നും മിണ്ടിയില്ല.

" അനു നിന്നോടാണ് എനിക്ക്  സംസാരിക്കണം.." അനഘ ഒന്നും മിണ്ടാതെ അവിടെ നിന്നും എഴുന്നേറ്റ് ജസ്റ്റിന്റെ  അരികിലേക്ക് പോയി

അനഘ എല്ലാത്തരത്തിലും തന്നെ അവോയ്ഡ് ചെയ്യുകയാണുള്ളത് ജീവയുടെ ദേഷ്യവും വാശിയും കൂട്ടി..!! ഇന്ന് രാത്രി അവളെ  തനിക്ക് കിട്ടിയില്ലെങ്കിൽ ഇനിയൊരിക്കലും കാണില്ല എന്നുള്ളത്... അവൻറെ ഉള്ളിൽ നിന്ന് ആരോ പറയും പോലെ ജീവക്ക്  തോന്നി..!!

ജസ്റ്റിന്റെ ഫോൺ വിളി കഴിഞ്ഞതും അനഘയും  ജസ്റ്റിനും ഒരുമിച്ച് തിരിച്ചു വന്നു അവൻ അരികിൽ

💬 Comments

View all comments