Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]
ഇഷ്ടമാണോ ??? " ജീവയെ മുഴുവൻ ആക്കാൻ സമ്മതിപ്പിക്കാതെ ജസ്റ്റിൻ ഇടയ്ക്ക് കയറി വീണ്ടും ചോദിച്ചു.
" ജസ്റ്റി അത് നീ വിചാരിക്കുന്നത് പോലെ.. "
" അവൾക്ക് നിന്നെ ഇഷ്ടമാണോ ?? എൻറെ ചോദ്യത്തിന് നീ മറുപടി പറഞ്ഞില്ല " ജസ്റ്റിന്റെ സ്വരം തികച്ചും ശാന്തമായിരുന്നു.
" എനിക്കറിയില്ല..!! " ജീവ അലക്ഷ്യമായി മറുപടി കൊടുത്തു.
" ഹ.. ഹാ. ഹാഹ്.. " അവന്റെ മറുപടി കേട്ട് ജസ്റ്റിൻ ഒന്ന് പൊട്ടിച്ചിരിച്ചു. ജസ്റ്റിന്റെ പെരുമാറ്റം ജീവയെ വല്ലാത്ത ആശയ കുഴപ്പത്തിലാക്കി.
" എന്നോട് ഇപ്പോൾ ഇത്... തുറന്ന് പറയാൻ കാരണം?? " ജസ്റ്റിന്റെ മുഖത്ത് പ്രത്യേകിച്ച് ഭാവ മാറ്റങ്ങൾ ഒന്നുമില്ലാതെ വളരെ ശാന്തമായി.. ഇത്തരത്തിലുള്ള ചോദ്യങ്ങൾ തനിക്ക് നേരെ വരുന്നത് ജീവയിൽ ചെറിയ അസ്വസ്ഥത ഉളവാക്കി..!!!
താൻ തീരെ പ്രതീക്ഷിക്കാത്ത പ്രതികരണമാണ് ജസ്റ്റിൽ നിന്ന് ഉണ്ടാവുന്നത് എന്നത് അവന്റെ സകല പ്ലാനുകളെയും തകർക്കുന്നതായിരുന്നു...!!
" നിന്നോട് ഇപ്പോൾ പറയാൻ തോന്നി മാത്രമല്ല..!! " ജീവ ഒരു നിമിഷം നിർത്തി പിന്നെ കൈകൾ കൊണ്ട് മുടി ഒട്ടാകെ ഉലച്ചു.
" അതുമാത്രമല്ല.. വേറെ എന്താണ് കാരണം ? " പിന്നെയും പ്രത്യേകിച്ച് ഭാവഭേദങ്ങൾ ഒന്നും ഇല്ലാതെ ജസ്റ്റിൻ ചോദിച്ചു.
ജസ്റ്റിന്റെ ചോദ്യത്തിന് ജീവ മറുപടി കൊടുത്തില്ല.. അവർക്കിടയിൽ കുറച്ച് സമയം മൂകത തളം കെട്ടി നിന്നു.
" ജസ്റ്റി ഞാൻ പറഞ്ഞ കാര്യം ഈ ലോകത്തിൽ ഒരു ഭർത്താവും കേൾക്കാൻ ആഗ്രഹിക്കാത്തതാണ്... പക്ഷേ എനിക്കിനി മുന്നോട്ട് ഒരു ചിന്തയില്ല, മരണത്തെ എനിക്ക് ഭയമില്ല നാളെ എന്ത് സംഭവിക്കും
💬 Comments
View all comments