Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]
എന്ന് ഞാൻ ആലോചിക്കാറുമില്ല ...!! ഒരുപാട് ആഗ്രഹിച്ചിട്ടുണ്ട് ഒരു രാത്രി എങ്കിലും അവളെ എന്റെ സ്വന്തമായി വേണമെന്ന്.. എൻറെ മാത്രം പെണ്ണായിട്ട് "
ജീവ ജസ്റ്റിന്റെ മുഖഭാവം അപ്പാടെ ഒന്നു നിരീക്ഷിച്ച ശേഷം പിന്നെ വീണ്ടും തുടർന്നു.
" ഞാൻ ജീവിച്ചിരിക്കുന്ന ഈ സമയം ഒരു ദിവസമെങ്കിലും എനിക്ക് അവളെ എൻറെ സ്വന്തമായിട്ട് വേണം.. ആരെയും ഭയക്കാതെ.. പക്ഷേ.. " ജസ്റ്റിന്റെ ഭാഗത്തുനിന്നും ഉണ്ടാക്കാവുന്ന ഏതൊരു ആക്രമണത്തെയും.. പ്രതികരണത്തെയും പ്രതീക്ഷിച്ചുകൊണ്ട് അവൻ തലകുനിച്ച് ജസ്റ്റിനു മുന്നിലിരുന്നു.
" നിനക്ക് ഇന്ന് അവളെ നിന്റെ കിടപ്പറയിൽ വേണം, നിന്റെ പെണ്ണായിട്ട് കൂടെ കിടക്കാൻ.. അതിന് എന്റെ സമ്മതം വേണം അല്ലേ ?? " ജസ്റ്റിന്റെ വാക്കുകൾക്ക് മൂർച്ച കൂടുന്നത് ജീവ തിരിച്ചു അറിഞ്ഞിട്ടും അവൻ തല ഉയർത്തി നോക്കിയില്ല.
" എനിക്ക് ഒക്കേയാണ് നീ എടുത്തോ... ഇന്ന് രാത്രി അവൾ നിന്റെത് മാത്രമായിരിക്കും.." ജസ്റ്റിന്റെ മറുപടി കേട്ടതും ജീവ ഞെട്ടി തരിച്ചുപോയി...!!!!
കരണം പുകച്ചുള്ള ഒരു അടിയോ.. മുന്നിലിരിക്കുന്ന കുപ്പി വെച്ചുള്ള ആക്രമണമൊ പ്രതീക്ഷിച്ച ജീവ സത്യത്തിൽ ജസ്റ്റിന്റെ മറുപടിയിൽ ഒന്നുമല്ലാതെ ആയിപ്പോയി...!!
ജസ്റ്റിൻ സമ്മതിച്ചിരിക്കുന്നു എന്താണ് അവൻറെ മനസ്സിൽ ??
" നിനക്ക് വേറെ എന്തെങ്കിലും പറയാനുണ്ടോ ? " ശാന്തമായ സ്വരത്തിൽ ചോദിച്ചു ജസ്റ്റിൻ പോകാൻ എഴുന്നേറ്റു.
"ഈ... ഇല്ല..!! "
" ശരി ഇന്ന് രാത്രി നിന്റെ റൂമിൽ അവൾ എത്തിയിരിക്കും " ഒരു മൂളിപ്പാട്ടും പാടി ജസ്റ്റിൻ അവിടെ നിന്നും എഴുനേറ്റ് പോയി. ജീവ അപ്പോഴും ശരീരവും മനസ്സും അടക്കം തരിച്ചിരിക്കുകയായിരുന്നു..!!
ജസ്റ്റിൻ
💬 Comments
View all comments