Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]
മുറിയിലേക്ക് വന്നു കയറുമ്പോൾ അനഘ ഫോണിൽ തോണ്ടി കൊണ്ടിരിക്കുകയായിരുന്നു.. ഒരു ത്രീ ഫോർത്തും ബനിയനുമായിരുന്നു അവളുടെ വേഷം ജസ്റ്റിൻ വന്ന് കയറിയതും അവൾ ചിരിച്ചു കൊണ്ടു വരവേറ്റു
" ഇച്ചായൻ വന്നോ.. ?? ഫോൺ മാറ്റിവെച്ച് ജസ്റ്റിനോട് സംസാരിക്കാൻ തയ്യാറായി അവൾ എഴുനേറ്റ് ഇരുന്നു.
എന്നാൽ ജസ്റ്റിൻ ഒന്നും മിണ്ടാതെ അടുത്ത് വന്ന് കിടന്നു അവന്റെ മനസ്സിൽ എന്തൊക്കെയോ ചിന്തകൾ അന്നേരം ഉടൽ എടുക്കുകയായിരുന്നു.
" എനിക്ക് നിന്നോട് ഒരു കാര്യം സംസാരിക്കാൻ ഉണ്ട്..!! " ജെസ്സിൻ മുഖവുര കൂടാതെ തന്നെ സംസാരത്തിന് തുടക്കമിട്ടു.
എന്താണ് എന്ന് മട്ടിൽ അനഘ അവൻറെ മുഖത്തേക്ക് നോക്കി.
" ജീവ എന്നോട് ഒരു കാര്യം സംസാരിച്ചു..!! " ജീവയുടെ പേര് കേട്ടതും അനഘയുടെ നെഞ്ചിൽ ചെറിയ ഞെട്ടൽ ഉണ്ടായി. അവൾ അവൻറെ മുഖത്തേക്ക് തന്നെ കണ്ണിമ ചിമ്മാതെ നോക്കിയിരുന്നു.
ജസ്റ്റിൻ കുറച്ചു നേരം ഒന്നും മിണ്ടാതെ ഇരുന്നു അനഘ ഒന്നു മനസ്സിലാവാതെ അവന്റെ വാക്കുകൾക്ക് ആയി കാത്ത് നിന്നു.
" അനു.. ജീവക്ക് ഇന്ന് ഒരു രാത്രി നിന്നെ അവൻറെ സ്വന്തമായി വേണമെന്ന് പറഞ്ഞു.. " പ്രത്യേകിച്ച് യാതൊരു ഭാവ ഭേദങ്ങളും ഇല്ലാതെ ജസ്റ്റിൻ പറഞ്ഞത് കേട്ട് അനഘ ഞെട്ടിത്തെരിച്ചു പോയി..!!
" എന്താ... എന്താ പറഞ്ഞത് ??? "
" ജീവയ്ക്ക് ഇന്ന് ഒരു രാത്രി നിന്നെ അവൻറെ ഭാര്യയായി വേണമെന്ന്.. നിന്നെ അവനൊപ്പം കിടക്കാൻ അനുവദിക്കണം എന്ന് " ജസ്റ്റിൻ പറഞ്ഞു അവസാനിപ്പിച്ചതും അനഘ തരിച്ചു നിൽകുകയായിരുന്നു.
ഒന്നും മനസ്സിലാവാതെ അവൾ ജസ്റ്റിന്റെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു.
💬 Comments
View all comments