Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]
അല്ല..!! ഒറ്റയ്ക്ക് പൊരുതി ഉണ്ടാക്കിയതാണ് അതുകൊണ്ട് ഒറ്റക്ക് നിൽക്കാൻ അറിയാം " അവൻറെ സംസാരത്തിൽ വന്ന മാറ്റവും മുഖഭാവവും അനഘയിൽ ആശങ്കയും ഭയവുമുണ്ടാക്കി.
' ഇച്ചായൻ എന്തൊക്കെയോ കരുതി കൂട്ടിയാണ് പെരുമാറുന്നത് '
" ഇച്ചാ.. ഇച്ചായന്റെ മനസ്സിൽ എന്തെങ്കിലുമുണ്ടോ ?? " അവൾ സ്വരം താഴ്ത്തി പതിയെ ചോദിച്ചു.
" ഉണ്ടെങ്കിൽ ?? " അതിനു മറുപടിയായി ജസ്റ്റിൻ വീണ്ടും മറു ചോദ്യം ചോദിച്ചു.
" ഞാൻ അവനോട് പറ്റില്ല എന്ന് പറയണമായിരുന്നൊ ? " മൂർച്ചയുള്ള ചോദ്യങ്ങൾക്ക്.. അവൾ മറുപടി ഒന്നും മിണ്ടിയില്ല.
" എല്ലാവർക്കും അവരുടെ ഇഷ്ടങ്ങൾ മാത്രമാണ് വലുത്.. ഈ ലോകത്തിൽ എന്തിനേക്കാളും വിലമതിക്കുന്ന ഒന്നുണ്ട് വിശ്വാസം, അത് പോയാൽ പിന്നെ എന്തൊക്കെ ചെയ്താലും എത്രയൊക്കെ കാണിച്ചു കൂട്ടിയാലും പഴയ പോലെ ആവില്ല.. " അവൻ ഒരു ദീർഘ നിശ്വാസം എടുത്ത് പുറത്തേക്ക് വിട്ടു.
" ഞാൻ പുറത്തു പോയി വരുമ്പോൾ നിനക്ക് അവനൊപ്പം പോകാൻ തയ്യാറായി നിൽക്കാം ഇല്ലെങ്കിലും ഞാൻ ഒന്നും മിണ്ടില്ല... പക്ഷേ ഇവിടെ നിന്നും തിരികെ പോകുമ്പോൾ എല്ലാത്തിനും ഞാൻ ഒരു അവസാനം ഉണ്ടാക്കിയിരിക്കും... !! ഇനിയും ഈ നാടകം കളിക്കാൻ എനിക്ക് താല്പര്യമില്ല...!! " ജസ്റ്റിന്റെ വാക്കുകൾക്ക് വല്ലാത്ത കനമുണ്ടായിരുന്നു.
അവനെ എതിർക്കാനോ അവന്റെ സംസാരത്തിനു മറുപടി കൊടുക്കാനോ അനഘയിൽ ഒരു തരി ധൈര്യം ബാക്കി ഉണ്ടായിരുന്നില്ല.
മനസ്സു മരിച്ച പുരുഷൻറെ പ്രതികാരത്തിന് ശക്തി കൂടുതലായിരിക്കും നഷ്ടപ്പെടാൻ ഒന്നുമില്ല എന്ന തിരിച്ചറിവ് അവനെ ഏതറ്റം വരെയും പോകാൻ പ്രാപ്തൻ ആക്കും.
തൻറെ മുമ്പിൽ നിൽക്കുന്നത് പൂർണ്ണമായും
💬 Comments
View all comments