0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]

Author : Adheera Read All Parts 15.1K

വേറൊരു മനുഷ്യനാണ് എന്ന് വരെ അനഘക്ക് തോന്നിപ്പോയി.

" ഇച്ചായാ ഞാൻ പോകില്ല.. എനിക്ക് എങ്ങോട്ടും പോകണ്ടാ.. " അവൾ ചെറുതായി തേങ്ങി കൊണ്ടിരുന്നു.

" പെണ്ണെ.. എന്താണ് ചെയ്യേണ്ടത് എന്ന് നിനക്ക് വ്യക്തമായി അറിയാം.. ആലോചിച്ചു തീരുമാനമെടുക്ക് "

അനഘയുടെ കണ്ണിൽ നിന്നും കണ്ണു നീർ പൊഴിഞ്ഞു തുടങ്ങിയിരുന്നു..  എല്ലാം കൈവിട്ടു പോയിരിക്കുന്നു തനിക്ക് എല്ലാം അറിയാം എന്ന് ഇച്ചായൻ തന്നോട് പറയാതെ പറഞ്ഞിരിക്കുന്നു.

"  പെണ്ണേ നിൻറെ കണ്ണുനീരിന് എൻറെ ഹൃദയത്തെ ശാന്തമാക്കാനുള്ള ശേഷിയില്ല ആ സമയം കടന്നു പോയിരിക്കുന്നു...!!  ഇനിയും എന്നെ ഒരു പൊട്ടനാക്കിക്കൊണ്ട് ഈ നാടകം വേണ്ട ഞാൻ പുറത്തു പോയി വരുമ്പോൾ നീ ഈ റൂമിൽ ഉണ്ടാകാൻ പാടില്ല..!! " അതും പറഞ്ഞ് ജസ്റ്റിൻ പുറത്തേക്കിറങ്ങി പോയി.

ആ റൂമിൽ തളം കെട്ടിയിരുന്ന വല്ലാത്ത മൂകത അനഘയെ കൊല്ലാതെ കൊല്ലാൻ ശേഷിയുള്ളതായിരുന്നു.  കുടുംബം ?  ഇച്ചായൻ ?  ജീവിതം ?  എല്ലാം കൺമുന്നിൽ  മിന്നി മറയാൻ തുടങ്ങി.

കുറച്ച് സമയം ആലോചിച്ച ശേഷം അവൾ അലമാരയിൽ നിന്നും ഒരു ടർക്കിയെടുത്ത് ബാത്റൂമിലേക്ക് കയറി.

ജസ്റ്റിൻ പുറത്തേക്ക് പോയി  ഒരു സിഗരറ്റിനു തീ  കൊളുത്തി പുക  ഉള്ളിലേക്ക് ആഞ്ഞുവലിക്കുമ്പോൾ അവൻറെ മനസ്സും  കത്തിജ്വലിക്കുകയായിരുന്നു.

സമയം ഓടിക്കൊണ്ടിരുന്നു  എങ്ങുനിന്നോ ഒഴുകിയെത്തിയ ഒരു തണുത്ത കാറ്റ് അവന്റെ മേനിയെ തഴുകി തലോടി കടന്നുപോയി ശരീരത്തിന്റെ  തണുപ്പ് മനസ്സിൽ ഉണ്ടായിരുന്നില്ല..

കുറച്ച് സമയം കൂടി പുറത്ത് ചെലവഴിച്ച ശേഷം അവൻ വാച്ചിലേക്ക് നോക്കി പിന്നെ റൂമിലേക്ക്  കയറിച്ചെന്നു.

വാതിൽ തുറന്നതും അനഘ സാരിയുടുത്ത് സുന്ദരിയായിരുന്നു പെണ്ണിന്റെ

💬 Comments

View all comments