Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]
കൈകൾ ഓടി നടന്നു.. അവൾ ജീവയുടെ നെഞ്ചിലേക്ക് ചാഞ്ഞു കിടന്നു അവന്റെ ഇഷട്ത്തിനൊത്ത് കണ്ണുകൾ അടച്ചു നിന്നു..
" പെണ്ണെ... ഞാനൊരു സാധനം തരാം അത് നീ ജസ്റ്റിന് കൊടുക്കണം.. പറ്റുമോ..?? " എന്താണ് എന്ന മട്ടിൽ അനഘ ജീവയുടെ മുഖത്തേക്ക് നോക്കി.
ജീവ അലമാരയിൽ നിന്നും ഒരു കടലാസ് എടുത്ത് അവളുടെ കയ്യിൽ കൊടുത്തു
" ഇത് ജസ്റ്റിനു നീ കൊടുക്കണം "
അനഘ പതിയെ അവളുടെ ഓരോ ഡ്രസ്സ് ആയി എടുത്തണിഞ്ഞു അവൾ പോകുന്നതിനു മുന്നേ ജീവ അവളെ പിടിച്ചു. നിർത്തി.
" തരില്ല എന്നറിയാം എങ്കിലും അധികാരത്തോടെ ഞാൻ ഇത് എടുക്കുകയാണ്..."
ജീവ അവളുടെ അരക്കെട്ടിലേക്ക് കൈകൾ ചേർത്ത് അവളുടെ അടിവയറിൽ ഞാന്ന് കിടക്കുന്ന അരഞ്ഞാണം അഴിച്ചെടുത്തു... ശേഷം അത് ആഞ്ഞ് മണത്തു.
" നിന്റെ മണം ആണിതിനു..."
അവൻ അത് തന്റെ പോക്കറ്റിലേക്ക് ഇട്ടു.. അനഘ ചിരിച്ചുകൊണ്ട് അത് നോക്കി നിന്നു.
അവൾ ജീവയുടെ മുഖം കൈകളിൽ പിടിച്ചു നെറ്റിയിൽ അമർത്തി ചുംബിച്ചു.. പിന്നെ അവൾ എഴുനേറ്റ് നടന്നു....!!
വീണ്ടും നിശബ്ദമായ നിമിഷങ്ങൾ.. അതിനെ ബേധിച്ചു കൊണ്ട് അവൾ പുറത്തേക്ക് നടക്കാൻ ഒരുങ്ങി.. പുറകിൽ കാൽ പെരുമാറ്റം കേട്ടെങ്കിലും ജീവ തിരിഞ്ഞ് നോക്കിയില്ല..
അവൾ പതിയെ വാതിലിന് അടുത്തേക്ക് നടന്നു കാലുകൾക്ക് വല്ലാത്ത ഭാരം പോലെ ഓരോ സ്റ്റെപ്പും എണ്ണി എന്ന പോലെ അനഘ മുന്നോട്ട് തന്നെ നടന്നു.
" ഗുഡ് ബൈ ജീവ...!! "
ഒരിക്കൽ കൂടി അവസാനം ആയി തിരിഞ്ഞു നോക്കിയ ശേഷം അനഘ പതിയെ മുറി തുറന്നു
💬 Comments
View all comments