0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]

Author : Adheera Read All Parts 15.1K

പുറത്തേക്ക് പോയി...!!!!!

അവൾ ജസ്റ്റിന്റെ റൂമിന് മുന്നിൽ എത്തി റൂമിൽ പതിയെ കൊട്ടുമ്പോൾ.. അവളുടെ സകല നാഡി ഞരമ്പുകളും വിറച്ചു.. കൊണ്ടിരുന്നു...!! അതി ഭയങ്കരമായി നെഞ്ചിടിക്കുന്നുണ്ടായിരുന്നു...!!

വാതിൽ തുറന്ന് അവൾ അകത്തേക്ക് കയറി അവിടെ ജസ്റ്റിൻ കട്ടിലിൽ ഇരിപ്പുണ്ടായിരുന്നു അവൻറെ പരിസരത്തായി തുറന്നുവച്ച കുപ്പിയും കൈകളിൽ എരിയുന്ന സിഗരറ്റും അവൾ കണ്ടു..

" നിൻറെ ജോലി പോയായാരുന്നല്ലേ ? "
ജസ്റ്റിൻ തിരിഞ്ഞു നോക്കാതെ വളരെ നോർമലായി അവളോട് ചോദിച്ചു.

" ആം.. പോയിരുന്നു.."
അവൾ തലയാട്ടി.

" ഇനി എങ്ങനെ ജീവിക്കാനാണ് പ്ലാൻ..?? " ജസ്റ്റിന്റെ ചോദ്യത്തിന് ഒരുപാട് അർത്ഥങ്ങളുണ്ടെന്ന് അവൾക്ക് മനസ്സിലായി.

" അറിയില്ല..!! "
വളരെ സാമ്യമായി അനഘ മറുപടി കൊടുത്തു.

" അപ്പോൾ ഇതിന് ഇറങ്ങുമ്പോൾ ഒരിക്കൽ ഞാൻ കണ്ടുപിടിക്കുമെന്നും അന്ന് തനിയെ ജീവിക്കേണ്ടി വരുമെന്നും ഓർത്തില്ലെ....?? "
അവൻറെ ചോദ്യത്തിൽ ചെറിയ പുച്ഛം ഉണ്ടായിരുന്നു.

നിശബ്ദത മാത്രമായിരുന്നു അനഘയുടെ മറുപടി...!!

" കുഞ്ഞിനെ എനിക്ക് വേണം ഒരു വേശ്യയുടെ മകനായി വളരാൻ അവനെ ഞാൻ അനുവദിക്കില്ല...!! അവൻ മറ്റൊരു ജസ്റ്റിൻ ആകുമോ എന്നെനിക്കറിയില്ല... പക്ഷേ അവൻ മറ്റൊരു ജീവ ആകാതിരിക്കാൻ അവനെ ഞാൻ തന്നെ വളർത്തണം...!! " ജസ്റ്റിൻ തന്റെ സിഗരറ്റ് ആഞ്ഞുവലിച്ചുകൊണ്ടിരുന്നു.

" അത് പറ്റില്ല മാത്തുവിനെ എനിക്ക് വേണം.."
അനഘയുടെ മുഖത്ത് ചെറിയ ഞെട്ടൽ ആ സമയം വന്നു.

ജസ്റ്റിൻ ചിരിച്ചു കൊണ്ട് അലമാരയിൽ നിന്നും ഒരു പെൻഡ്രേവ് പുറത്തേക്ക് എടുത്തു കൂടെ മൊബൈലിൽ ഉള്ള ഒരു വീഡിയോ അവളെ കാണിച്ചു..!!
അത് കണ്ട അനഘ ഞെട്ടി

💬 Comments

View all comments