0%

Chapter Title : ഒറ്റ രാത്രിയിൽ മാറിയ ജീവിതം 6 [അധീര] [Climax]

Author : Adheera Read All Parts 15.2K

ഉള്ളൂ അനഘ...!! ഒന്ന് ഡിവോഴ്സ് ആവുന്ന സമയം നീ ജീവനാംശം ചോദിക്കാൻ പാടില്ല കാരണം ഞാൻ കഷ്ടപ്പെട്ടു നയിച്ചുണ്ടാക്കിയത് ഒരു തേവിടിച്ചിക്ക് ആജീവനാന്തകാലം തിന്നാനുള്ളതല്ല...!! രണ്ടാമത്തേത് കുഞ്ഞിനെ എനിക്ക് വേണം "
അവന്റെ ആവശ്യങ്ങൾ കെട്ട് അനഘ ഒന്നും മിണ്ടാൻ ആവാതെ തന്നെ നോക്കി നിന്നു.

" ഈ രണ്ട് ആവശ്യങ്ങൾ നീ അംഗീകരിച്ചാൽ നിൻറെ ബന്ധുക്കളോ എന്റെ ബന്ധുക്കളോ മറ്റാരും ഇത് അറിയില്ല ഈ വീഡിയോ ഇവിടം കൊണ്ട് നശിക്കും....!! അല്ലാത്തപക്ഷം ഈ ലോകം കണ്ട ഏറ്റവും വലിയ ചെറ്റയാവാൻ ജസ്റ്റിനു മടിയില്ല...!! "

അനഘയുടെ ഉള്ളിൽ നിന്ന് എരിഞ്ഞ് പൊന്തിയ വിഷമവും സങ്കടവും ദേഷ്യവും എല്ലാം ഒരു പൊട്ടി കരച്ചിൽ ആയി പുറത്തേക്ക് വന്നു..

' എല്ലാംകൊണ്ടും തോറ്റിരിക്കുന്നു..!!
എന്തിനെയാണോ താൻ ഇത്രയും നാൾ ഭയന്നത് അത് സംഭവിച്ചിരിക്കുന്നു... ജീവിതം കൈവിട്ടുപോയി താൻ ഒന്നുമല്ലാതെ ആയിരിക്കുന്നു '

ഒരു നിമിഷം അവർക്കിടയിൽ കനത്ത നിശബ്ദത തളംകെട്ടി...ആ സമയം അവർ പരസ്പരം ആരുമല്ലാതായി മാറിയിരുന്നു...!! ഇത്രയും നാളും ഒരുമിച്ചുണ്ടായിരുന്ന ഭാര്യ ഭർതൃ ബന്ധം എന്നിവ അവസാനിച്ചിരിക്കുന്നു.

" പെണ്ണേ എന്തിനായിരുന്നു എല്ലാം... എന്നെ വെറും പൊട്ടൻ ആക്കിക്കൊണ്ട്.. ഞാൻ ഞാൻ... ഒന്നുമല്ലാണ്ടായി പോയില്ലേ...??? "
അവൻറെ ചോദ്യത്തിന് ഒരു പൊട്ടിക്കരച്ചിൽ മാത്രമായിരുന്നു അവൾക്ക് മറുപടി കൊടുക്കാൻ കഴിഞ്ഞത്.

" രാത്രി അത്താഴം കഴിഞ്ഞ് ഞാൻ സിഗരറ്റ് വലിക്കാൻ ഇറങുമ്പോൾ നീ ജീവയെ വിളിക്കുന്ന സമയം..
ഈ ലോകം എന്റെ കണ്ണ് നീരിനു സാക്ഷ്യം വഹിക്കുന്ന സമയമായിരുന്നു.. കാരണം പുരുഷന്റെ കരച്ചിലിനു ഇരുട്ടിന്റെ മറ വേണമല്ലോ "

💬 Comments

View all comments