0%

Chapter Title : ഒറ്റപ്പെട്ടവളെ സ്നേഹിച്ച ചതിയൻ [വാത്സ്യായനൻ]

എതിരെയുള്ള ബഞ്ചിൽ സ്ഥാനം പിടിച്ചുകൊണ്ടാണ് അവൻ്റെ ചോദ്യം.

“ഏയ് അങ്ങനൊന്നുമില്ല … .” തൻ്റെ വാക്കുകളിൽ ഇഷ്ടക്കേട് പ്രകടമായിരുന്നു എന്ന തോന്നലിൽ ഉണ്ടായ ജാള്യതയോടെ ലിൻഡ പുഞ്ചിരിക്കാൻ ശ്രമിച്ചു.

നിഖിൽ ആളൊരു പഠിപ്പിസ്റ്റാണ്. ഉള്ളിൻ്റെ ഉള്ളിൽ ഒരു കോഴിയും. അതിപ്പോൾ പതിനേഴ്-പതിനെട്ട് വയസ്സിൽ ഏത് ആൺകുട്ടിയാണ് അങ്ങനെയല്ലാത്തത്? പക്ഷേ അവന് ലൈൻ ഒന്നും സെറ്റ് ആകുന്നില്ല. ലിൻഡയെ നേരത്തേ തന്നെ അവന് ഒരു നോട്ടമുള്ളതാണ്. ഇപ്പോൾ ഒറ്റപ്പെടലിൻ്റെ വേദന അനുഭവിക്കുന്ന അവളെ എളുപ്പത്തിൽ വളച്ചെടുക്കാൻ പറ്റുമായിരിക്കും എന്ന കണക്കുകൂട്ടലിലാണ് അവൻ അവളെ സമീപിച്ചിരിക്കുന്നത്.

“അതെന്താ, ചുട്ടരച്ച ചമ്മന്തിയാണോ?” ലിൻഡയുടെ ലഞ്ച് ബോക്സിലേക്കാണ് അവൻ്റെ നോട്ടം.

“ആം.”

“ഇച്ചിര ഇങ്ങു തന്നേ.”

ലിൻഡ കൊടുത്തു.

“അടിപൊളി.” അതു കൂട്ടി അല്പം ചോറ് കഴിച്ചിട്ട് അവൻ അഭിപ്രായപ്പെട്ടു. ലിൻഡ പുഞ്ചിരിച്ചു.

അതായിരുന്നു അവരുടെ സൗഹൃദത്തിൻ്റെ തുടക്കം. പിന്നെ അവർ ഒന്നിച്ച് ഉച്ചഭക്ഷണം കഴിക്കുന്നത് പതിവായി. പതിയെപ്പതിയെ ഫ്രീ ടൈമിൽ മറ്റു കൂട്ടുകാരിൽനിന്ന് അകന്ന് തനിച്ചിരുന്നുള്ള സംഭാഷണങ്ങളിലേക്ക് അത് വളർന്നു. ലിൻഡയുമായുള്ള കൂട്ടുകെട്ടിൻ്റെ പേരിൽ നിഖിലിന് സഹപാഠികളുടെ അടുക്കൽനിന്ന് കുറച്ച് പരിഹാസം കിട്ടാതിരുന്നില്ല. പക്ഷേ പഠനവുമായി ബന്ധപ്പെട്ട് അവൻ്റെ സഹായം പലർക്കും ആവശ്യമുള്ളതിനാൽ അവ ഒരു പരിധിയിലൊതുങ്ങി. തന്നെയുമല്ല തൻ്റെ ലക്ഷ്യത്തിൽനിന്ന് അത്ര എളുപ്പം പിന്മാറാൻ നിഖിൽ തയ്യാറും അല്ലായിരുന്നു.

ആ ലക്ഷ്യത്തിലെത്താനുള്ള അവൻ്റെ ആദ്യത്തെ പാളിപ്പോയ ശ്രമം അരങ്ങേറിയത് ഒരു വെള്ളിയാഴ്ച ആയിരുന്നു. കംപ്യൂട്ടർ ലാബിൽ നിഖിലും ലിൻഡയും മാത്രമുള്ള സമയം. ലിൻഡയെ അവളുടെ പ്രോഗ്രാം ഡീബഗ് ചെയ്യാൻ സഹായിക്കുകയായിരുന്നു അവൻ. ലിൻഡയുടെ ശ്രദ്ധ കംപ്യൂട്ടർ സ്ക്രീനിലെ മൈസിൻ്റെ ചലനങ്ങളിലായിരുന്നപ്പോൾ

💬 Comments

View all comments