0%

Chapter Title : ഒറ്റപ്പെട്ടവളെ സ്നേഹിച്ച ചതിയൻ [വാത്സ്യായനൻ]

നിഖിലിൻ്റെ ശ്രദ്ധ അവളുടെ നെഞ്ചിൽ നിറഞ്ഞ് നിൽക്കുന്ന പാൽക്കുടങ്ങളിലായിരുന്നു. കൊതി സഹിക്കാൻ വയ്യ. അവൻ പതുക്കെ ഒരു വശത്തുകൂടെ കൈ കൊണ്ടുചെന്ന് ഒന്നിൽ പിടിച്ചു. ലിൻഡ ഞെട്ടി മാറിയതും കൈ വീശി അവൻ്റെ കരണത്ത് ഒരു ചൂടൻ സമ്മാനം പൊട്ടിച്ചതും ഒന്നിച്ച് കഴിഞ്ഞു. സത്യത്തിൽ വലിയ ബലത്തിൽ അല്ലായിരുന്നു അവൾ തല്ലിയതെങ്കിലും ആ നിമിഷത്തിൻ്റെ പിരിമുറുക്കത്താൽ അതിൻ്റെ ആഘാതം ഇരട്ടിയായി തോന്നുകയായിരുന്നു. കോപമാണോ സങ്കടമാണോ എന്നറിയാത്ത ഒരു ഭാവത്തിൽ അവനെ ഒന്നു നോക്കി ലിൻഡ ബാഗും എടുത്ത് ഇറങ്ങി ഒറ്റപ്പോക്ക്.

അടുത്ത രണ്ടു ദിവസം അവധിയായിരുന്നതിനാൽ അവർ തമ്മിൽ കണ്ടില്ല. നടന്ന സംഭവത്തിൽ നിഖിലിന് കുറ്റബോധം തോന്നി. പക്ഷേ അവളെ ഇനി എങ്ങനെ മുഖം കാണിക്കും എന്നും മറ്റും ഓർത്ത് അവൻ കാര്യമായി ആശങ്കപ്പെട്ടില്ല. കാരണം അവൻ്റെ ഉദ്ദേശ്യം തന്നെ ഇതായിരുന്നല്ലോ. അത് നടക്കാതെ പോയതിൽ ആയിരുന്നു അവന് കാര്യമായ വിഷമം. ആൾ ലിൻഡ ആയതുകൊണ്ട് ആരോടെങ്കിലും പോയി പറഞ്ഞേക്കുമെന്നോ അഥവാ അവൾ പറഞ്ഞാൽത്തന്നെ അത് ആരെങ്കിലും വിശ്വസിക്കുമെന്നോ പേടിക്കേണ്ട.

തിങ്കളാഴ്ച ലിൻഡ നിഖിലിനെ ഒറ്റയ്ക്ക് സംസാരിക്കാൻ വിളിച്ചു. അവൻ ചെന്നു.

“ഐ ആം സോറി.”

ലിൻഡയാണ് അതു പറഞ്ഞത്. നിഖിലിന് അമ്പരപ്പു തോന്നി. മോശമായി പെരുമാറിയത് താനാണല്ലോ. അവൾ എന്തിന് ഇങ്ങോട്ട് മാപ്പ് പറയണം? അവൻ ഒന്നും മിണ്ടിയില്ല.

“എടാ ഞാൻ നീ വിചാരിക്കുന്ന ടൈപ്പ് പെണ്ണല്ല. എന്നെ പലരും മോശപ്പെട്ട രീതിക്ക് തൊട്ടിടും പിടിച്ചിട്ടും ഒക്കെയുണ്ട്. സ്കൂളിലെ ടീച്ചറും കസിൻസും വരെ. വിഷമം കാരണം ഞാൻ കരഞ്ഞു കരഞ്ഞ് ഉറങ്ങാതെ കിടന്നിട്ടുണ്ട്. അതെല്ലാം പോട്ടെന്നു

💬 Comments

View all comments