0%

Chapter Title : ഒരു അറേഞ്ച് മാര്യേജ് കഥ 5 [Kaiser]

Author : kkstories Read All Parts 991

ലക്ഷ്മി . KSQ-വിന്റെ യൂണിറ്റ് സെക്രട്ടറി. നീല ഷാളോടുകൂടി, കൈയിൽ പുസ്തകങ്ങളും പമ്പ്ലറ്റുകളും. ക്യാമ്പസിലെ ഏറ്റവും ശക്തമായ യൂണിറ്റുകളിലൊന്ന് KSQ-യുടേത് .

പക്ഷെ ..............

കാമ്പസിൽ നടന്ന വലിയ പോരാട്ടം കാരണം, ആ വർഷത്തെ തിരഞ്ഞെടുപ്പ് റദ്ദാക്കി. 😒
പാർട്ടി താൽപര്യം ഒന്നുമില്ല പക്ഷേ ആ അറ്റ്മോസ്ഫിയർ എനിക്കിഷ്ടമാണ് , ഇലക്ഷനും കലാശക്കൊട്ടും വിജയ് ശ്ലോകം , എല്ലാം 😊 .

അടി തുടങ്ങിയപ്പോൾ ഞങ്ങൾ മൂന്നും സ്ഥലം വിട്ടും .
നമ്മൾ ഭയപ്പെടുന്നതുകൊണ്ടല്ല ട്ടോ ,,,,,,
മൂന്നോ നാലോ പേരോ മാത്രം ഉണ്ടായിരുന്നെങ്കിൽ ഞാൻ തളത്തിൽ ദിനേശൻ ആയേനെ 😤.

പക്ഷെ രണ്ടു പാർട്ടിയും പുറത്തുനിന്നു ആളുകളെ റെഡി ആക്കി .
പിന്നെ ഞങ്ങൾ എങ്ങനെ മുട്ടാനാ .
രവി ചേട്ടനും പറഞ്ഞു " നിങ്ങൾ ടൂർണമെന്റ് ഒക്കെ ഉള്ളവരല്ലേ , വെറുതെ പുതിയ വള്ളി മേടിച്ചു കെട്ടണ്ട" എന്ന് .

പിന്നെ ഞങ്ങളും ആ ശ്രമം ഉപേക്ഷിച്ചു.

ആ വർഷത്തിൽ നമുക്ക് യൂണിയൻ ഇല്ല എന്ന്പറയുന്നതാകും ശെരി .

കലോത്സവം വന്നു ചേർന്നു .

തയ്യാറെടുപ്പുകളുടെ ദിനങ്ങൾ. ക്ലാസ്സുകൾ മറന്ന്, പുസ്തകങ്ങൾ മൂടിവെച്ച്, പരിശീലന മുറികളിലും തുറസ്സായ മൈതാനങ്ങളിലും കുട്ടികൾ നിറയുന്നു. പരിശീലനം വേദികളിൽ നിന്ന് പറക്കുന്ന ഗാനങ്ങൾ, താളത്തിനൊത്ത് തിരിയുന്ന കാലുകൾ, വിരലുകളിൽ നിന്ന് പുറപ്പെടുന്ന വയലിൻ സ്വരങ്ങൾ, നാടോടി മാറ്റങ്ങളിൽ തുടിക്കുന്ന മിമിക്രി ചിരികൾ – എല്ലാം ചേർന്ന് ഒരു മായാജാലം സൃഷ്ടിക്കുന്ന അന്തരീക്ഷം. ചുറ്റും ആവേശത്തിന്റെ തിരമാലകൾ, കരച്ചിലും ചിരിയും കലർന്ന ആഹ്ലാദം, സുഹൃത്തുക്കളുടെ കൈകോർത്ത് നടക്കുന്ന നടപ്പുകൾ.

ചിലർ ക്ലാസ്സ് ബങ്ക് ചെയ്ത്, പിന്നാമ്പുറത്തെ മരനിഴലിൽ ഇരുന്ന് സ്ക്രിപ്റ്റ് മനഃപാഠമാക്കുന്നു. "ഇന്ന് ക്ലാസ്സ് പോകണ്ട!" എന്ന് പറഞ്ഞ് സുഹൃത്തുക്കളെ കൂട്ടി ഓടുന്നു.

എല്ലാം ഒരു സ്വപ്നത്തിന്റെ നിറവേറ്റലാണ് – ചെറിയൊരു വേദിയിൽ നിന്ന് സംസ്ഥാനത്തിന്റെ വലിയ വേദിയിലേക്ക്, സ്വന്തം കൈകൊണ്ട് നെയ്തെടുക്കുന്ന പ്രതിഭയുടെ പൂക്കൾ......😘...

അങ്ങനെ ഒരു ദിവസം

ടീച്ചർ എന്നെ വിളിച്ചു , കൂടെ വിഷ്ണുവും കിരണിനെയും പിന്നെ വേറെ ബാച്ചിൽ ഉള്ള ഒരു 10 പേര് ഉണ്ടായിരുന്നു

💬 Comments

View all comments