0%

Chapter Title : ഒരു അറേഞ്ച് മാര്യേജ് കഥ 5 [Kaiser]

Author : kkstories Read All Parts 1.7K

.

തയ്യാറെടുപ്പുകളുടെ ദിനങ്ങൾ. ക്ലാസ്സുകൾ മറന്ന്, പുസ്തകങ്ങൾ മൂടിവെച്ച്, പരിശീലന മുറികളിലും തുറസ്സായ മൈതാനങ്ങളിലും കുട്ടികൾ നിറയുന്നു. പരിശീലനം വേദികളിൽ നിന്ന് പറക്കുന്ന ഗാനങ്ങൾ, താളത്തിനൊത്ത് തിരിയുന്ന കാലുകൾ, വിരലുകളിൽ നിന്ന് പുറപ്പെടുന്ന വയലിൻ സ്വരങ്ങൾ, നാടോടി മാറ്റങ്ങളിൽ തുടിക്കുന്ന മിമിക്രി ചിരികൾ – എല്ലാം ചേർന്ന് ഒരു മായാജാലം സൃഷ്ടിക്കുന്ന അന്തരീക്ഷം. ചുറ്റും ആവേശത്തിന്റെ തിരമാലകൾ, കരച്ചിലും ചിരിയും കലർന്ന ആഹ്ലാദം, സുഹൃത്തുക്കളുടെ കൈകോർത്ത് നടക്കുന്ന നടപ്പുകൾ.

ചിലർ ക്ലാസ്സ് ബങ്ക് ചെയ്ത്, പിന്നാമ്പുറത്തെ മരനിഴലിൽ ഇരുന്ന് സ്ക്രിപ്റ്റ് മനഃപാഠമാക്കുന്നു. "ഇന്ന് ക്ലാസ്സ് പോകണ്ട!" എന്ന് പറഞ്ഞ് സുഹൃത്തുക്കളെ കൂട്ടി ഓടുന്നു.

എല്ലാം ഒരു സ്വപ്നത്തിന്റെ നിറവേറ്റലാണ് – ചെറിയൊരു വേദിയിൽ നിന്ന് സംസ്ഥാനത്തിന്റെ വലിയ വേദിയിലേക്ക്, സ്വന്തം കൈകൊണ്ട് നെയ്തെടുക്കുന്ന പ്രതിഭയുടെ പൂക്കൾ......😘...

അങ്ങനെ ഒരു ദിവസം

ടീച്ചർ എന്നെ വിളിച്ചു , കൂടെ വിഷ്ണുവും കിരണിനെയും പിന്നെ വേറെ ബാച്ചിൽ ഉള്ള ഒരു 10 പേര് ഉണ്ടായിരുന്നു ,,പിന്നെ അവളും ലക്ഷ്മി .

ടീച്ചർ - എല്ലാരും വന്നോ ?

മിസ് കോളേജ് പ്രസിഡൻറ്നോഡ് ചോദിച്ചു .

പ്രസിഡന്റ് - എല്ലാരും വന്നു മിസ് .

ടീച്ചർ - ഒട്ടും സമയം പാഴാക്കാതെ ഞാൻ നേരെ കാര്യത്തിലേക്ക് കടക്കട്ടെ.

എന്ന് പറഞ്ഞു കൊണ്ട് മിസ് സംസാരിക്കാൻ തുടങ്ങി .

ടീച്ചർ - നിങ്ങൾ എല്ലാരും ആണ് ഞാൻ തിരഞ്ഞെടുക്കുക വോളണ്ടിയർസ് . നമ്മുടെ കോളേജിൽ നിന്നും പങ്കെടുക്കുന്ന എല്ലാ കുട്ടികളുടെ ആവശ്യങ്ങൾ നോക്കേണ്ടത് നിങ്ങളുടെ ഉത്തരവാദിത്തമാണ് .

ഞാൻ - നടക്കൂല ,

💬 Comments

View all comments