0%

Chapter Title : ഒരു അവധി കാലം 1 [മനോഹരൻ]

Author : Kambikathakal Read All Parts 412

അങ്ങനെ കഴിക്കാൻ തോന്നിയാൽ ഞങ്ങൾടെ വീട്ടിലേക് പോന്നോളൂ അവിടെ ഇതൊക്കെ ഉണ്ടാകും "

"ആഹ് ശെരി "

അച്ഛമ്മ മീനും ഇറച്ചിയും ഒന്നും കഴിക്കില്ല. ഇവിടെ അച്ഛമ്മ മാത്രം ആണല്ലോ ഉള്ളത് അപ്പൊ പിന്നെ ആർക്കു വേണ്ടിയാണ് ഉണ്ടാക്കുന്നത് എന്ന് ഓർത്താണ് അച്ഛമ്മ അതൊക്കെ കഴിക്കുന്നത് നിർത്തിയത്.

ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഞാൻ മിന്നുവിനും അച്ചുവിനും ആദിക്കും ഒക്കെ ഞാൻ മേടിച്ച ചോക്ലേറ്റ്സ് കൊടുത്തു.കൊണ്ടുവന്ന ടോയ്‌സും,ബിസ്ക്കറ്റ്സും കൊടുത്തു.... ചിറ്റമാർക്ക്‌ കൊടുക്കാൻ വേണ്ടി അമ്മ രണ്ടു മാല തന്നു വിട്ടിട്ടുണ്ടായി. അവർക്ക് അത് കൊടുത്തപ്പോൾ ചിറ്റമാർക്ക്‌ സന്തോഷം കൊണ്ടോ എന്തോ കണ്ണുനിറയുന്നത് കണ്ടു ഞാൻ... ഇളയച്ഛൻമാർക്ക്‌ ഓരോ വാച്ച് പിന്നെ ഒറിജിനൽ റോസാപൂവിന്റെ സ്പ്രേയും.... ചോക്ലേറ്റ് കിട്ടിയ ശേഷം ആദി എന്റെ കൂടെ തന്നെ ആയിരുന്നു....

"എനിക്ക് ഒന്നും തന്നു വിട്ടില്ലേ അവൻ " "അച്ഛമ്മക്ക് തന്നുവിടാതെ അച്ഛൻ എന്നെ ഇങ്ങോട്ട് അയക്കോ...? "

ഞാൻ ബാഗിൽ നിന്നും ഒരു ബോക്സ്‌ എടുത്തു എന്നിട്ട് അത് അച്ഛമ്മക്ക് കൊടുത്തു. അച്ഛമ്മ അത് തുറന്നു..... അച്ഛമ്മ അത് കണ്ട ശേഷം കരയാൻ തുടങ്ങി. സത്യത്തിൽ എനിക്കുപോലും അറിയില്ല അതിൽ എന്താണ് എന്ന്..  ഞാനും അത് നോക്കി. അതിൽ ഒരു പഴയ സാരി. പിന്നെ ഒരു സ്വർണ മോതിരം, മാല, വള..... ഇതൊക്കെ അച്ഛൻ അച്ഛമ്മടെ പിറന്നാൾ ദിവസം മേടിച്ചു വച്ചിരുന്നത് ആണ്.......

അച്ഛമ്മ അച്ഛനെ കുറിച്ച് ഓരോന്ന് പറയാൻ തുടങ്ങി.... കുറേ നേരം ഞാൻ ശ്രദ്ധിച്ചു കേട്ടുകൊണ്ട് ഇരുന്നു, പതിയെ ഞാൻ അച്ഛമ്മടെ മടിയിൽ കിടന്ന് ഉറങ്ങി പോയി....

(തുടരും)

💬 Comments

View all comments