Chapter Title : ഒരു അവധി കാലം 1 [മനോഹരൻ]
ഉണ്ട്. വെളുത്തിട്ട് അല്പം ഉയരം കുറവാണ്, മുടികൾ നരച്ചു തുടങ്ങിയിരിക്കുന്നു, കണ്ടാൽ അച്ഛനെ പോലെ തന്നെ. ഞാൻ രണ്ടുംകല്പിച്ചു അയാളുടെ അടുത്തേക് നടന്നു. എന്നെ പക്ഷെ അയാൾ കണ്ടിട്ടില്ല. ഞാൻ ചെന്ന് മുന്നിൽ നിന്നു.
"ആഹ് രാഖി വാ മോളെ ഞാൻ കുറെ അന്വേഷിച്ചു നടന്നു കുറച്ചു നേരം ഇവിടെ നിന്നതാ "
ഹാവു ഭാഗ്യം എന്നെ കൊണ്ടുപോകാൻ തന്നെ വന്നതാണ്. പക്ഷെ ഇപ്പോളും ഇത് ആരാണ് എന്ന് എനിക്ക് മനസിലായില്ല. ആരാന്നു ചോദിച്ചാൽ അത് അച്ഛന് തന്നെ ആണ് കുറവ്. വീട്ടുകാരെ കുറിച്ചൊന്നും പറഞ്ഞു കൊടുത്തിട്ടില്ല എന്ന് കരുതും. വേണ്ട ആളെ അറിയുന്ന പോലെ തന്നെ നിൽക്കാം. ഞാൻ ചിരിച്ചു സംസാരിക്കാൻ തുടങ്ങി
"ആഹ് ഞാനും നോക്കുവായിരുന്നു ആരും വന്നിട്ടില്ലേ എന്ന് "
"മോൾ വരു ബാഗ് ഒക്കെ ഞാൻ എടുക്കാം "
"അയ്യോ അത് സാരില്ല ഞാൻ വായ്ക്കാം "
"നല്ല ക്ഷീണം കാണും ഇത്രേം ദൂരം വന്നതല്ലേ. നമുക്ക് അവിടെ എത്താൻ എന്തായാലും കുറേ നേരം എടുക്കും മോൾക് വേണേൽ ഉറങ്ങിക്കോ "
ഞാൻ എങ്ങനെ ഉറങ്ങാൻ എനിക്ക് ഈ നാട് കാണണ്ടേ പക്ഷെ കാണാൻ ആയിട്ട് മുഴുവൻ ഇരുട്ടല്ലേ ശെരി എന്തായാലും ഒന്ന് ഉറങ്ങാം എഴുന്നേൽക്കുമ്പോൾ നേരം വെളുത്തിട്ട് ഉണ്ടാകും. അങ്ങനെ ഞാൻ ഉറങ്ങി പുറത്തു നല്ല കാറ്റ് ഉണ്ട്.
"മോളെ എഴുന്നേൽക്ക രാഖി "
ഞാൻ ഞെട്ടി എഴുന്നേറ്റു "എന്താ....?"
"വാ ഒരു ചായ കുടിക്കാം "
"വേണ്ട ഞാൻ ട്രാവൽ ചെയ്യുമ്പോ ഒന്നും കഴിക്കില്ല വോമിറ്റ് ചെയ്യും "
💬 Comments
View all comments