Chapter Title : ഒരു അവധി കാലം 1 [മനോഹരൻ]
ആകാശം മുട്ടി നിൽക്കുന്ന മലകൾ, താഴെ ഒഴുകുന്ന പുഴകൾ , കതിരണിഞ്ഞു നിൽക്കുന്ന നെല്ല് വയലുകൾ, പച്ചയും സ്വർണ നിറത്തിലും.... സൂര്യ കിരണങ്ങൾ അവയക്ക് മുകളിൽ പതിച്ചു നിൽക്കുന്നു.... എത്ര മനോഹരം ആണ് ആ കാഴ്ച്ച..... പാരിസിലെ വസന്തത്തിനു പോലുമില്ല ഈ ചേൽ. ഞാൻ ഓരോ കാഴ്ചകൾ കണ്ണുനിറച്ചു കാണുവാൻ തുടങ്ങി.....
****************************
ഒരുപാട് വയലുകൾ ഉണ്ട് ഇവിടെ. കതിർ അണിഞ്ഞു നിൽക്കുന്ന വയലിന്റെ നടുവിലുടെ ഇളയച്ഛൻ കാർ ഓടിച്ചു പോവുകയാണ്. ഒരു വല്യ വീടിന്റ മുന്നിൽ കാർ കൊണ്ട് നിർത്തി.
എത്ര വല്യ വീടാണ് ഇത് പണ്ടത്തെ വീട് തന്നെ ഒരു മാറ്റവും വരുത്തിട്ടില്ല എന്ന് എനിക്ക് തോന്നി. കാരണം വന്ന വഴിക്ക് കണ്ട വീടുകൾക്ക് എല്ലാം ഒരു പുതുമ ഉണ്ട്. പക്ഷെ ഇവിടെ അതില്ല.
ഇതാണ് അച്ഛൻ ജനിച്ച വീട്. അച്ഛൻ വളർന്ന വീട്. ഞാൻ കാറിൽ നിന്നും ഇറങ്ങി നിന്നു. അകത്തു നിന്നും ഒരു നിഴൽ കണ്ടു. ആരാണ് എന്ന് ഒട്ടും വ്യക്തമല്ല. ഉമ്മറതേക്കു ഇറങ്ങി വന്നത് എന്റെ അച്ഛമ്മ ആണ്.
വരുന്നത് കണ്ടാൽ പണ്ടത്തെ ഏതോ തമ്പുരാട്ടി ഇറങ്ങി വരുന്നത് പോലെ ഉണ്ട്. ഇപ്പോളും മുഖത്തു പ്രകാശം ഉണ്ട്. മുണ്ടും നാടനും ഉടുത്ത, കൈയിൽ സ്വർണ വളകൾ, കഴുത്തിൽ ഒരു സ്വർണ മാലയും...... ആകെ ഒരു പ്രൗഡഗംഭീരമായ അഴക് ആണ് അച്ഛമ്മക്ക്. ഞാൻ മുറ്റത്തു തന്നെ നിൽക്കുകയായിരുന്നു. അകത്തേക്കു കയറാൻ എങ്ങനെ.....?
അച്ഛമ്മ ഇറങ്ങി വന്നു എന്നെ കെട്ടിപിടിച്ചു
"എന്റെ കുട്ടി....... "
അങ്ങനെ കേട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം ആയി
💬 Comments
View all comments