Chapter Title : ഒരു അവധി കാലം 1 [മനോഹരൻ]
"നോക്ക് താ മോൾ എത്തിരിക്കണ് "
അകത്തേക്കു നോക്കി അച്ഛമ്മ വിളിച്ചു പറഞ്ഞു
"വരാ ഇങ്ങട്ട് ഞാൻ ന്റെ കുട്ടീനെ ഒന്ന് കാണട്ടെ...... "
ഞാൻ അച്ഛമ്മടെ അടുത്തേക് ചെന്നു. പേടിച്ചു പേടിച്ചാണ് ഞാൻ ചെന്നത്. അടുത്ത് എത്തിയതും അച്ഛമ്മ എന്നെ കെട്ടിപിടിച്ചു
"ന്റെ രവി..... അവനെ പോലെ തന്നെയാ കുട്ട്യേ നീ...... "
"ഇല്ല്യ അമ്മേ ഇവൾ ജയേച്ചി തന്നെയാ "
ഇളയച്ഛൻ ഒന്ന് ചിരിച്ചു കൊണ്ട് പറഞ്ഞു
"നീ പോടാ ഇവൾ എന്റെ രവി തന്നെയാ... നീ അകത്തേക്കു വാ അവിടെ എല്ലാരും ഇണ്ട് നിന്നെ കാണാൻ "
ഞാൻ അച്ഛമ്മടെ കൈ പിടിച്ചിട്ട് അകത്തേക്കു കയറി. അവിടെ എല്ലാവരും ഉണ്ടായിരുന്നു. അച്ഛന്റെ അടുത്ത അനിയൻ സജി ഇളയച്ഛൻ, ഇളയച്ഛൻമാരുടെ ഭാര്യമാർ ലേഖ ചിറ്റ, ഗൗരി ചിറ്റ, അവരുടെ മക്കൾ മിന്നു, അച്ചു, ആദി, മാളു ഇവരൊക്കെ എന്റെ കസിൻസ് ആണ്. അവിടെ വീട്ടിൽ ഞാൻ ഒറ്റയ്ക്ക് ആയിരുന്നല്ലോ പിന്നെ ക്ലാസ്സിലെ പിള്ളേർ ആയിരുന്നു ഉണ്ടായിരുന്നത്. ഇവിടെ വന്നപ്പോൾ അവരെ ഒക്കെ കണ്ടപ്പോൾ എനിക്ക് വല്യ സന്തോഷം ആയി.... എല്ലാവരും എന്നെ ആദ്യമായിട്ടാണ് കാണുന്നത്. ഞാൻ അകത്തു കയറി ഇരുന്നു...
ചിറ്റമാരിൽ ഒരാൾ എനിക്ക് ജ്യൂസ് കൊണ്ടുവന്നു തന്നു
"മോൾക്ക് ഞങ്ങളെ അറിയോ....? "
എന്ത് മറുപടി പറയണമെന്ന് അറിയാതെ ഞൻ കുഴങ്ങി. അറിയില്ലെന്ന് പറഞ്ഞാൽ ശെരിയവില്ല
"ആഹ്.. അമ്മ പറഞ്ഞിട്ടുണ്ട്. ബട്ട് എനിക്ക് പേര് മാത്രേ അറിയുള്ളു ആരേം കണ്ടിട്ടില്ല"
"ഹ്മ്മ് ഞാൻ ഗൗരി സജി ഇളയച്ഛന്റെ ഭാര്യ ആണ് ഇത് ലേഖ
💬 Comments
View all comments