Chapter Title : ഒരു അവധി കാലം 1 [മനോഹരൻ]
പ്രകാശൻ ഇളയച്ഛന്റെ ഭാര്യ ആണ് "
"ഓഹ് ശെരി "
"മോൾക്ക് താ ഇവിടെ അനിയന്മാരും അനിയത്തിമാരും ഒക്കെ ഉണ്ടെട്ടോ.... "ഗൗരി ചിറ്റ പറഞ്ഞു
ഞാൻ ആകാംഷയോടെ അവരെ നോക്കി
"മിന്നു അവരൊക്കെ എവടെ....? "ലേഖ ചിറ്റ മിന്നുവിനോട് ചോദിച്ചു
"അവരൊക്കെ അപ്രതുണ്ടമ്മേ. അവർക്കൊക്കെ നാണം ആണെന്ന് "
"നാണോ എന്തിനു...? "
അവർക്ക് നാണം ആണെന്ന് കേട്ടപ്പോ എനിക്ക് ചിരി വന്നു. എന്നെ കണ്ടിട്ട് ആണോ നാണം....?
"അയ്യേ മോശം.... എവടെ ഞാൻ നോക്കട്ടെ "
ലേഖ ചിറ്റ അകത്തേക്ക് കയറി പോയി അകത്തുള്ള നാണക്കാരെ പുറത്തേക്ക് കൊണ്ടുവന്നു
"നോക്ക് രാഖി ഇത് മിന്നു ശെരിക്കും പേര് മീനാക്ഷി എന്നാണ് ഇത് അച്ചു മിഥുൻ ഇവർ രണ്ടുപേരും എന്റെയാ " ലേഖ ചിറ്റ പറഞ്ഞു
"ഇത് ആദിത്യൻ ഇത് ആർച്ച ഇവർ ഗൗരിടെ കുട്ടികൾ ആണ്. "
ഞാൻ എല്ലാവരെയും വാത്സല്യത്തോടെ നോക്കി നിന്നു
"മോൾക്ക് എന്ത് ആവശ്യം ഉണ്ടെങ്കിൽ ഇവിടെ മിന്നു ഉണ്ടെട്ടോ " ലേഖ ചിറ്റ പറഞ്ഞു
"ഓഹ് ആയിക്കോട്ടെ ഞാൻ വിളിച്ചോളാം "
"ഗൗരി കുട്ടിക്ക് ഉള്ള മുറി വൃത്തി ആക്കിയോ..?" മുത്തശ്ശി ചോദിച്ചു
"ഉവ്വ് അമ്മേ രവിയേട്ടന്റെ മുറി വൃത്തി ആക്കിട്ടുണ്ട് "
ഹായ് അച്ഛൻ താമസിച്ച മുറി. അത് എനിക്ക് ഇഷ്ടായി...... ഞാൻ വേഗം മുറിയിലെക്ക് നടന്നു മുകളിൽ ആണ് അച്ഛന്റെ മുറി... മരഗോവണികൾ ചവുട്ടി മുകളിൽ എത്തിയ ഞാൻ അച്ഛന്റെ മുറിയിലേക്കു നടന്നു. വാതിൽ തുറന്ന് ഞാൻ അകത്തേക്ക് കയറി..... വലിയ രണ്ടു അലമാരകൾ ഉണ്ട് മുറിയിൽ
💬 Comments
View all comments