Chapter Title : ഒരു അവധി കാലം 1 [മനോഹരൻ]
വിഷമിക്കണ്ട ക്ലാസ്സ് കഴിഞ്ഞ് ഞാൻ ഇങ്ങോട്ട് വരും "
"ഹം ശെരി, വാ "
ഞങ്ങൾ വീട്ടിലെക്ക് കയറി ചെന്നപ്പോഴേക്കും ചിറ്റമാർ ഭക്ഷണം എടുത്ത് വച്ചിട്ടുണ്ടായി...
നല്ല വിശപ്പ് ഉണ്ടായി എനിക്ക് അത് കൊണ്ട് തന്നെ സാധാരണ കഴിക്കുന്നതിന്റെ ഇരട്ടി ഞാൻ കഴിച്ചു.... വളരെ സ്വാദ് ഉള്ള ഭക്ഷണം ആയിരുന്നു.... ചോറും സാമ്പാറും പപ്പടവും അവിയലും ഒക്കെ എന്റെ രുചി മുകുളങ്ങളെ ഉണർത്തി. പിസ്സയും ബർഗർ ഒക്കെ കഴിച്ചു മടുത്ത എനിക്ക് ഇത് ഒരുപാട് ഇഷ്ടം ആയി.....
"അമ്മ ഇവിടെ വെജിറ്റെറിയൻ ആണേ അതാ ചിക്കനും മീനും ഒന്നും ഇല്ലഞ്ഞതട്ടോ "ഗൗരി ചിറ്റ പറഞ്ഞു
"അത് സാരില്ല എനിക്ക് അങ്ങനെ എല്ലാം വേണം എന്ന് ഒന്നുമില്ല. ഞാൻ എല്ലാം കഴിക്കും "
"മോൾക്ക് അങ്ങനെ കഴിക്കാൻ തോന്നിയാൽ ഞങ്ങൾടെ വീട്ടിലേക് പോന്നോളൂ അവിടെ ഇതൊക്കെ ഉണ്ടാകും "
"ആഹ് ശെരി "
അച്ഛമ്മ മീനും ഇറച്ചിയും ഒന്നും കഴിക്കില്ല. ഇവിടെ അച്ഛമ്മ മാത്രം ആണല്ലോ ഉള്ളത് അപ്പൊ പിന്നെ ആർക്കു വേണ്ടിയാണ് ഉണ്ടാക്കുന്നത് എന്ന് ഓർത്താണ് അച്ഛമ്മ അതൊക്കെ കഴിക്കുന്നത് നിർത്തിയത്.
ഭക്ഷണം കഴിച്ചു കഴിഞ്ഞ് ഞാൻ മിന്നുവിനും അച്ചുവിനും ആദിക്കും ഒക്കെ ഞാൻ മേടിച്ച ചോക്ലേറ്റ്സ് കൊടുത്തു.കൊണ്ടുവന്ന ടോയ്‌സും,ബിസ്ക്കറ്റ്സും കൊടുത്തു.... ചിറ്റമാർക്ക് കൊടുക്കാൻ വേണ്ടി അമ്മ രണ്ടു മാല തന്നു വിട്ടിട്ടുണ്ടായി. അവർക്ക് അത് കൊടുത്തപ്പോൾ ചിറ്റമാർക്ക് സന്തോഷം കൊണ്ടോ എന്തോ കണ്ണുനിറയുന്നത് കണ്ടു ഞാൻ... ഇളയച്ഛൻമാർക്ക് ഓരോ വാച്ച് പിന്നെ ഒറിജിനൽ റോസാപൂവിന്റെ സ്പ്രേയും.... ചോക്ലേറ്റ് കിട്ടിയ ശേഷം ആദി എന്റെ കൂടെ തന്നെ ആയിരുന്നു....
"എനിക്ക് ഒന്നും തന്നു വിട്ടില്ലേ അവൻ " "അച്ഛമ്മക്ക് തന്നുവിടാതെ അച്ഛൻ എന്നെ ഇങ്ങോട്ട് അയക്കോ...? "
ഞാൻ ബാഗിൽ നിന്നും ഒരു ബോക്സ് എടുത്തു എന്നിട്ട് അത് അച്ഛമ്മക്ക് കൊടുത്തു. അച്ഛമ്മ അത് തുറന്നു..... അച്ഛമ്മ അത് കണ്ട ശേഷം കരയാൻ തുടങ്ങി. സത്യത്തിൽ എനിക്കുപോലും അറിയില്ല അതിൽ എന്താണ് എന്ന്.. ഞാനും അത് നോക്കി. അതിൽ ഒരു പഴയ സാരി. പിന്നെ ഒരു സ്വർണ മോതിരം,
💬 Comments
View all comments