Chapter Title : ഒരു അവധി കാലം 3 [മനോഹരൻ]
വല്യ കെട്ടിടം അതിൽ നൂറോളം വരുന്ന അലമാരയിൽ ആയിരത്തോളം പുസ്തകങ്ങൾ. അതാണ് ഗാർഡൻ സിറ്റി ലൈബ്രറി... "
"കൊള്ളാലോ അത്.... "
ഹരിടെ മുഖത്തു ഒരു തരത്തിൽ ഉള്ള ആകാംഷയും ഉണ്ടായിരുന്നില്ല. ഞാൻ എന്നും പറയുന്ന എന്തോ പോലെ അവൻ ഇതും കേട്ടു.
"അവിടുത്തെ ലൈബ്രറിയെൻ സർ മാർഷൽ ആൽബർട്ട്... ആളൊരു വല്യ പുള്ളിയാണ്. കുറേ phd ഒക്കെ എടുത്തിട്ടുണ്ട്... "
"ദാ ആ കാണുന്നതാണ് ലൈബ്രറി വാ നമുക്ക് അങ്ങോട്ട് പോകാം "
ഞാൻ പറയുന്നത് ഒന്നും കേൾക്കാത്ത മട്ടിൽ അവൻ എനിക്ക് മുന്നേ നടന്നു
ദൈവമേ പറഞ്ഞത് കുറച്ചു കൂടുതൽ ആയി പോയോ... അവനു ബോർ അടിച്ചു കാണും....
ഞങ്ങൾ ലൈബ്രറിയിലേക്ക് നടന്നു. എന്റെ മനസ്സിൽ ഞാൻ കരുതിയ പുഴക്കരയിലെ ലൈബ്രറി ഗാർഡൻ സിറ്റി പോലെ വലുത് ആയിരിക്കുമെന്ന്. എന്നാൽ ഞാൻ പ്രതീക്ഷികച്ചതിന് വിപരീതമായിരുന്നു. പുഴകടവിന് അടുത്ത് ഒരു ചെറിയ കെട്ടിടം. കുറേ പുസ്തകങ്ങൾ ഉണ്ട് അവിടെ. എന്നാൽ അധികം തിരക്കൊന്നുമില്ല...
"ചെല്ല് നിനക്ക് ബുക്ക് വേണേൽ എടുത്തോ....? "
"ആഹ് ഞാൻ അകത്തേക്കു കയറി പുസ്തകങ്ങൾ നോക്കാൻ തുടങ്ങി. പക്ഷെ എന്തോ എനിക്ക് ബുക്ക് എടുക്കാൻ തോന്നിയില്ല. ഞാൻ ഹരിയെ നോക്കി. അവൻ അവിടെ ഇരുന്ന് പത്രം വായിക്കുകയായിരുന്നു. ഞാൻ അവിടുന്ന് പുറത്തേക് ഇറങ്ങി പുഴയുടെ അടുത്ത് ചെന്ന് നിന്നു. ഞാനും അമ്മയും അച്ഛനും കൂടി ചില വൈകുന്നേരങ്ങളിൽ പാർക്കിൽ പോകും അവിടെ ഇതുപോലെ ഒരു ചെറിയ പുഴ ഉണ്ട് ഞങ്ങൾ അവിടെ ഇരിക്കും, കുറേ സംസാരിക്കും, കളിയും ചിരിയും ഒക്കെ അപ്പോളും
💬 Comments
View all comments