0%

Chapter Title : ഒരു അവധി കാലം 3 [മനോഹരൻ]

Author : Kambikathakal Read All Parts 372

അച്ഛൻ പറയാറുണ്ട് ഇവിടുത്തെ പുഴയേയും മലകളേയും ഒക്കെ....  എന്തോ അമ്മയെയും അച്ഛനെയും ഞാൻ വളരെ അധികം മിസ്സ്‌ ചെയ്യുന്നു എന്ന് എനിക്ക് മനസിലായി. ഞങ്ങൾ ലൈബ്രറിയിൽ നിന്നും ഇറങ്ങി. തിരിച്ചു വീട്ടിലേക്കു നടന്നു

"എന്ത് പറ്റി രാഖി എന്താ മുഖം വല്ലാണ്ട് ഇരിക്കുന്നെ...? "

"ഞാൻ അച്ഛനെയും അമ്മനെയും കുറിച്ച് ഓർത്തപ്പോ.... "

"അതിനാണോ നീ ഇങ്ങനെ വിഷമിച്ചു ഇരിക്കുന്നേ...? "

"അമ്മയ്ക്കും അച്ഛനും ഇനി എപ്പോ വേണേലും ഇങ്ങോട്ട് വരാലോ."

"അത് ശെരിയാണ്. "

"പിന്നെ എന്തിനാ നീ ഇങ്ങനെ വിഷമിക്കാൻ....?

വൈകുന്നേരം ആയപ്പോൾ എന്നെ വീട്ടിൽ ആക്കികൊണ്ട് ഹരി വീട്ടിലേക് പോയി. കുളിച്ചു ചായ കുടിച്ചു കൊണ്ട് ഇരിക്കുമ്പോൾ അമ്മ വിളിച്ചു

"ഹലോ അമ്മ.... "

"രാഖി എന്തെടുക്കേണ് നീ...? "

"അമ്മ ഞാൻ ഇന്ന് ഹരിയുടെ കൂടെ ലൈബ്രറിയിൽ പോയി...? "

"എവിടെയാ പുഴക്കരയിലെ ലൈബ്രറിയിൽ ആണോ...? " "ആഹ് അതെ "

"അത് പണ്ട് അച്ഛന്റെ വിഹാരകേന്ദ്രം ആയിരുന്നു... "

"ആണോ...? "

"പിന്നെ അച്ഛന് ഒക്കെ ആണല്ലോ അവിടെ ലൈബ്രറി തുടങ്ങിയത്.... "

"അമ്മ ആ പുഴക്കരയിൽ നിന്നപ്പോ. ഞാൻ അവിടെ ഒക്കെ മിസ്സ്‌ ചെയ്തു.. "

"എന്നാ നീ ഇങ്ങോട്ട് പൊന്നേക്ക്. "

"അയ്യേടാ.... ആ ആഗ്രഹം മനസ്സിൽ ഇരിക്കട്ടെ. ഞാൻ ഒക്കെ കണ്ടിട്ടേ വരുന്നുള്ളൂ... "

"ശെരി ശെരി.ഞാൻ വയ്ക്കാൻ പോവേണ്ട്ട്ടോ.  "

ഞാൻ ഇവിടുത്തെ താമസവും നാട്ചുറ്റലും എല്ലാം അമ്മയോട് പറഞ്ഞപ്പോൾ. അമ്മയുടെ മനസ്സിൽ സന്തോഷം വർധിക്കുകയായിരുന്നു. രാത്രിയിലെ ഭക്ഷണം കഴിച്ചിട്ട് ഞാൻ അച്ഛമ്മയുടെ അടുത്ത്

💬 Comments

View all comments