0%

Chapter Title : ഒരു അവിഹിത പ്രണയ കഥ 2 [സ്മിത]

Author : സ്മിത Read All Parts 1.7K

മുഖത്തേക്ക് നോക്കി.

അവള്‍ എന്താണ് പറയാന്‍ പോകുന്നത് എന്നോര്‍ത്ത് ഡെന്നീസ് ഒന്ന് വിരണ്ടു.

“മമ്മീനെ അങ്ങനെ നോക്കി ഇരുന്നത് കൊണ്ടാണോ?”

“മോനൂ അറിവ് വെച്ച നാള്‍ മുതല്ക്കല്ല, നിനക്ക് ഓര്‍മ്മ വെച്ച നാള്‍ മുതല്‍ക്കേ നമ്മള് ഒന്നും ഒളിച്ചിട്ടില്ല.ഷേര്‍ ചെയ്യാതെ ഇരുന്നിട്ടുമില്ല. നീ പറ. ഋഷി ഒരു നല്ല കുട്ടി ആണോ?”

ഡെന്നീസ് ആദ്യം ഒന്നും പറഞ്ഞില്ല.

“മമ്മി...”

പിന്നെ അവന്‍ പറഞ്ഞു.

“അവന്‍ ഒരു പെണ്‍കുട്ടിയോട് ആവശ്യമില്ലാതെ സംസാരിക്കാറില്ല. ഒരിക്കലും ചീത്തയോ വൃത്തികേടോ പറയാറില്ല. ഹെല്‍പ്പ് എന്തേലും ആര്‍ക്കേലും വേണങ്കി അത് ചെയ്യും,അതും ആരും അറിയുന്നത് ഇഷ്ടമല്ല. അവനെപ്പോലെ ഒരുത്തന്‍ ഹൈലി എക്സേപ്ഷണല്‍ ആണ് മമ്മി...”

പറഞ്ഞ് കഴിഞ്ഞ് ഡെന്നീസ് ഒന്നമ്പരന്നു. എന്തിനാണ് ഋഷിയുടെ ഗുണങ്ങള്‍ മമ്മിയോട് താന്‍ ആവേശപൂര്‍വ്വം സംസാരിക്കുന്നത്? അവന്‍ മമ്മിയെ സ്വയം മറന്നു നോക്കി നിന്നതിന്‍റെ കാരണം അവനറിയാം. ഋഷി എന്‍റെ കൂട്ടുകാരനാണ്. താന്‍ ദൈവത്തെപ്പോലെ കാണുന്ന തന്‍റെ മമ്മിയെ ആണ് അവന്‍ പ്രേമിക്കുന്നത് എന്ന് എനിക്കറിയാം. എനിക്കത് ഒരിക്കലും ഉള്‍ക്കൊള്ളാന്‍ കഴിയില്ലന്നും. എന്നിട്ടും!!

ലീന ഒരു നിമിഷം ആലോചിച്ചു.

“മോന്‍ ഋഷിയുടെ വീട്ടില്‍ പല തവണ പോയിട്ടില്ലേ?”

“ഉണ്ട്, അതൊക്കെ ഞാന്‍ മമ്മിയോട് പറഞ്ഞിട്ടുണ്ടല്ലോ!”

“ഉവ്വ്, പറഞ്ഞിട്ടുണ്ട്. ഓര്‍മ്മയുണ്ട് എനിക്ക്. മോന്‍ അവന്‍റെ അമ്മയോടും സിസ്റ്ററിനോടും ഒക്കെ എങ്ങനെയാ ബീഹേവ് ചെയ്തിട്ടുള്ളേ?”

“എന്താ മമ്മി ഇത്?”

അല്‍പ്പം വിഷമത്തോടെ ഡെന്നീസ് ചോദിച്ചു.

“മമ്മിക്കെന്നെ അറിയില്ലേ?”

“അറിയാം മുത്തെ,എന്നാലും മമ്മി ചോദിക്കുവാ,”

“മമ്മി,ഞാന്‍ പറഞ്ഞിട്ടുണ്ടല്ലോ ഋഷിടെ അമ്മ..ഷീയീസ് നോട്ട് എ വുമണ്‍ ഓഫ് ക്യാരക്റ്റര്‍. കുറെ എക്സ്ട്രാ മാരിറ്റല്‍ അഫയേഴ്സ് ഒക്കെ

💬 Comments

View all comments