Chapter Title : ഒരു അവിഹിത പ്രണയ കഥ 2 [സ്മിത]
രൂപസാദൃശ്യങ്ങളൊന്നുമില്ല.
അപ്പോള്‍?
ഈശോയെ!!
ഡെന്നീസിന്റെ മനസ്സ് ഒന്ന് വിറച്ചു.
ഭയപ്പെട്ടതെന്തോ മനസ്സിലാക്കിയത് പോലെ അവന്റെ മനസ്സ് ശരിക്കും കിടുങ്ങി.
അവന്റെ കാലടികള്‍ക്ക് വേഗമേറി. മേശപ്പുറത്ത് ഭക്ഷണമൊരുക്കുകയായിരുന്ന ലീനയുടെ അടുത്ത് അവനെത്തി.
“മമ്മി,”
സ്വരത്തില്‍ പരമാവധി ശാന്തത വരുത്തി അവന് വിളിച്ചു.
“എന്താ മോനൂ?”
ഫ്രിഡ്ജ് തുറന്ന് തണുത്ത വെള്ളം ടംബ്ലറിലേക്ക് പകര്‍ന്ന് അവള് ചോദിച്ചു.
“മമ്മി കഴിഞ്ഞ മാസം ഗുരുവായൂര്‍ അമ്പലത്തില്‍ പോയാരുന്നോ?”
“ആ, ഞാന്‍ പറഞ്ഞാരുന്നല്ലോ വയ്യാതെ കിടക്കുന്ന മോളിച്ചേച്ചിയെ കാണാന്‍ പോയെന്ന്!”
ലീനയുടെ മൂത്ത സഹോദരിയാണ് മോളി. ഒരു മാസം മുമ്പ് അവര്‍ കുളി മുറിയില്‍ തെന്നിവീണ് കയ്യൊടിഞ്ഞ് കിടപ്പിലായിരുന്നു.
“മോളി ആന്റിയേ കാണാന്‍ പോയ കാര്യം പറഞ്ഞാരുന്നു. പക്ഷെ അമ്പലത്തി...?”
“ഗുരുവായൂരെ അമ്പലം മോളി ചേച്ചീടെ ഒക്കെ അടുത്തല്ലേ? ഞാന്‍ എപ്പം അവിടെപ്പോയാലും അമ്പലത്തി പോകാറുണ്ട്...”
“പക്ഷെ അവിടെ...അവിടെ മമ്മി നോണ്‍ ഹിന്ദൂസിനെ കേറ്റില്ലല്ലോ.പ്രോബ്ലം അല്ലേ?”
“എന്നെ അവിടെ ആരാ മോനെ അറിയുന്നെ? മാത്രമല്ല പ്രാര്‍ഥിക്കാന്‍ അല്ലേ പോകുന്നെ? ഗുരുവായൂരപ്പന് അതില്‍ പ്രോബ്ലം ഉണ്ടാകൂന്ന് ഞാന്‍ കരുതുന്നില്ല...”
“അത് കുഴപ്പമില്ല,”
അവന് ചിരിച്ചു.
“മമ്മി ശബരിമലേല് പോകാതിരുന്നാല്‍ മതി”
അങ്ങനെ തമാശ പറഞ്ഞെങ്കിലും അവന്റെ ഹൃദയം പടപടാന്ന് മിടിച്ചു. ഋഷി അന്ന് കണ്ടത് മമ്മിയെ ആണോ? മമ്മി ആണോ അവന് കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും സുന്ദരി?
ഈശോയെ, അവന് മമ്മിയെ കുറിച്ചാണോ അതൊക്കെ പറഞ്ഞത്? മമ്മിയുടെ രൂപമാണോ അവന്റെ മനസ്സില്‍ ഭ്രാന്ത് പോലെ പടര്‍ന്നു കിടക്കുന്നത്?
അവന് ലീനയെ സൂക്ഷിച്ചു നോക്കി.
അതേ!
ആദ്യമായാണ് ഡെന്നീസ് അങ്ങനെ അവളെ നോക്കുന്നത്. ഋഷി പറഞ്ഞത്
💬 Comments
View all comments