Chapter Title : ഒരു അവിഹിത പ്രണയ കഥ 2 [സ്മിത]
വന്നാരുന്നോ മമ്മി?”
ഡെന്നീസ് ചോദിച്ചു.
“ഇല്ല സന്ധ്യ വന്നിരുന്നു,”
ചെമ്മീന്‍ കറി ഋഷിയുടെ നേര്‍ക്ക് നീക്കി വെച്ച് ലീന പറഞ്ഞു. അപ്പോള്‍ ഋഷി പുഞ്ചിരി അമര്‍ത്താന്‍ പാട്പെട്ട് ഡെന്നീസിനെ നോക്കി. ലീന അത്കണ്ട് വീണ്ടും ഡെന്നീസിനെ നോക്കി.
“എന്താ ചങ്ക്സ് തമ്മില്‍ ഒരു പാല്‍പ്പുഞ്ചിരി മത്സരം?”
“എനിക്ക് മനസ്സിലാകുന്നുണ്ട് കേട്ടോ!”
ലീന പുഞ്ചിരിയോടെ പറഞ്ഞു.
“പോ മമ്മി!എന്ത്മനസ്സിലായെന്നാ?”
“രണ്ടു പിള്ളേരും പഠിക്കാന്‍ വേണ്ടി മാത്രമല്ല കോളേജില്‍ പോകുന്നേന്ന്‍!”
“പിന്നല്ലാതെ!”
ഋഷി പെട്ടെന്ന് പറഞ്ഞു.
“പഠിക്കാനല്ലാതെ പിന്നെയെന്തിനാ കോളേജില്‍ പോകുന്നെ?”
“വേണ്ട വേണ്ട!”
ലീന പറഞ്ഞു.
“രണ്ടാള്ടെയും ലവ് ലൈനൊക്കെ എനിക്കറിയാം”
ലീനയത് പറഞ്ഞപ്പോള്‍ ഋഷി ഒന്ന് സംഭ്രമിച്ച് ഡെന്നീസിനെ നോക്കി.
“അതിന് മോനെന്തിനാ ഇങ്ങനെ ഡെന്നിയേ പേടിച്ചു നോക്കുന്നെ? ഡെന്നി യ്ക്ക് എന്നോടോ എനിക്ക് അവനോടോ ഒളിച്ച് ഒന്നുമില്ല. മോനും ഇപ്പം ഞങ്ങടെ ഫാമിലി അല്ലേ? അപ്പൊ ഞാന്‍ അറിഞ്ഞാല്‍ എന്താ പ്രോബ്ലം? നിങ്ങള് വിചാരിക്കുന്ന പോലെ ഞാന്‍ ഒരു ലവ് വിരോധി ഒന്നും അല്ല. ഡെന്നിടെ പപ്പായും ഞാനും സ്കൂളില്‍ പഠിക്കുമ്പോഴേ ലവ് ആയിരുന്നു.ഞാന്‍ ഏഴില്‍. അച്ചായന്‍ അന്ന് പ്രീഡിഗ്രി സെക്കണ്ട് ഇയര്‍. രണ്ടു കൊല്ലം മുമ്പോട്ട് ആയിരുന്നെങ്കില്‍ പ്ലസ് റ്റു എന്ന് പറയേണ്ടി വന്നേനെ...”
ആ ഓര്‍മ്മയില്‍ ലീനനഷ്ട്ടപ്പെട്ടു. പുറത്ത് ഇളവെയിലും കാറ്റും പനിനീര്‍പ്പുഷ്പ്പങ്ങളെയും ബോഗയിന്‍ വില്ലകളെയും ഉലച്ചു. ജനാലയിലൂടെ അങ്ങോട്ട് നോക്കി നിന്ന ലീനയുടെ കയ്യില്‍ ഡെന്നീസ് പിടിച്ചു.
“പറ മമ്മി...”
അവന്‍ പറഞ്ഞു.
“മമ്മിയെക്കൊണ്ട് ഞാനെപ്പോഴും ലവ് സ്റ്റോറി പറയിക്കും ഋഷി...എത്ര കേട്ടാലും എനിക്ക് മതി വരില്ല...”
ലീന മുഖം തിരിച്ച്
💬 Comments
View all comments