0%

Chapter Title : ഒരു ബാംഗ്ലൂർ യാത്ര 2 [Vethalam]

Author : kkstories Read All Parts 6.9K

പോരെ

ഞാൻ വേഗം ഡ്രസ്സ് മാറി അവരുടെ വീട്ടിലേക്കു നടന്നു നടക്കുകയല്ല ഓടി എന്ന് പറയുന്നതാവും ശരി

മുൻവശത്തെ മുറ്റത്ത് ഒരു ടാറ്റ സഫാരി കിടപ്പുണ്ട്

കോളിങ്ങ് ബെൽ അടിച്ചു കാത്തു നിന്നു

ഒരു പെൺകുട്ടി വന്നു വാതിൽ തുറന്നു ഒരു പെർഫ്യൂംന്റെ മണമാണ് ആദ്യം പുറത്തേക്ക് വന്നത്

വിയർത്തു കുളിച്ചു നിൽക്കുന്ന എന്നെ കണ്ടിട്ട് ഇഷ്ട്ടപെടാത്ത മുഖ ഭാവത്തോടെ അവൾ ചോദിച്ചു

ആരാ??

വക്കീൽ സാറിനെ ഒന്ന് കാണാൻ വന്നതാ

ഡാഡിയെ കാണണം എങ്കിൽ ഓഫീസിൽ ചെല്ലണം ഇവിടെ വക്കാലത്ത് എടുക്കില്ല

കേസിന്റെ കാര്യമല്ല ഒരു പേർസണൽ ആവശ്യമാണ്

വെയിറ്റ് ചെയ്യൂ

അവൾ അകത്തേക്ക് പോയി

കുറെ സമയമായി ഞാൻ അവിടെ നിൽക്കുന്നു ആരും വരുന്നില്ല അവൾ ചെന്നു പറഞ്ഞു കാണില്ലേ

ഒന്ന് കൂടി ബെല്ലടിക്കുന്നത് മര്യാദ അല്ലല്ലോ

കുറച്ചു നേരം കൂടി നോക്കാം ഞാൻ മുറ്റത്ത് കിടന്ന

സഫാരിയുടെ ഭംഗി നോക്കി നിന്നു

ആരാ എന്ത് വേണം ഇടി മുഴങ്ങും പോലെയൊരു ശബ്‌ദം

ഞാൻ ഞെട്ടി തിരിഞ്ഞു നോക്കി

അജാനാബാഹു വായ ഒരു മനുഷ്യൻ വാതിൽ നിറഞ്ഞു നിൽക്കുന്നു

ഞാൻ ഔസപ്പ് വൈദ്യരുടെ കൊച്ചുമോനാ ഫിലിപ്പിന്റെ മോൻ സാറിനെ ഒന്ന് കാണാൻ വന്നതാ

എന്താ നിന്റെ പേര്

ബെന്നി

നീ നാളെ രാവിലെ 10 മണിക്ക് എന്റെ ഓഫീസിലേക്ക് വാ

അയാൾ ഒരു വിസിറ്റിംഗ് കാർഡ് എടുത്ത്‌ എനിക്ക് നേരെ നീട്ടി

ആർ കെ പിള്ള അസോസിയേറ്റ്സ്

എന്ന് സുവർണ്ണ ലിപികളിൽ എഴുതിയിരിക്കുന്നു

ഇയാൾ എന്തൊരു മനുഷ്യനാ പഴയൊരു കൂട്ടുകാരന്റെ മകനെ കണ്ടിട്ട് ഇങ്ങനാണോ

💬 Comments

View all comments