Chapter Title : ഒരു ബ്ലാക് മെയിലിങ് അപാരത [Dr. Wanderlust]
ക്യാഷ് എടുത്തു ബാഗിലാക്കി പുറത്തേക്ക് ഇറങ്ങി.. ജോബിൻ കൗണ്ടറിൽ കയറി ലൈറ്റ് എല്ലാം ഓഫ് ചെയ്തു, പുറത്തിറങ്ങി ഷട്ടർ പൂട്ടി താക്കോൽ എന്റെ കൈയിൽ കൊണ്ട് തന്നു...അവൻ എന്റെ മുഖത്ത് നോക്കുന്നുണ്ടായിരുന്നില്ല..
" ജോബിനെ.. ഞാൻ കുറച്ചു ടെൻഷനിൽ ആയിരുന്നു.. പോട്ടെ വിട്ടേക്ക്.. " അവന്റെ തോളിൽ കൈ വച്ച് മറ്റുള്ളവർ കേൾക്കെ പറഞ്ഞു..
"ആ.." അവൻ ഒന്ന് മൂളുക മാത്രം ചെയ്തു..
അതെനിക്ക് അത്ര ഇഷ്ടപ്പെട്ടില്ല.. എന്നാൽ പോടാ പുല്ലേയെന്ന് മനസ്സിൽ പറഞ്ഞു കൊണ്ട് ഞാൻ ബൈ പറഞ്ഞു തിരിഞ്ഞു.. നേരെ ഓഫീസിൽ എത്തി ക്യാഷ് എല്ലാം ലോക്കറിൽ വച്ച് പൂട്ടി. ലോക്കർ ലോക്ക് ചെയ്തു രജിസ്റ്ററിൽ എമൗണ്ട് എഴുതി ഓഫീസ് പൂട്ടി ചാവിയുമായി താഴേക്കു ഇറങ്ങി.. ഷോപ്പ് പൂട്ടാൻ അക്ഷമരായി സ്റ്റാഫ്കൾ നിൽപ്പുണ്ടായിരുന്നു. ഞാൻ താഴേക്ക് ഇറങ്ങി വന്നതും എല്ലാവരും പുറത്തേക്ക് ഇറങ്ങി.. പിന്നെ ഷോപ്പ് അടച്ചു ചാവിയുമായി അവർ പോയി...
ഓഫീസ് ചാവി മാത്രം ഞാൻ കൊണ്ട് പോകും.. ബാക്കിയുള്ളവ ഹോൾസൈൽ ഷോപ്പിലെ കൗണ്ടറിൽ ഉണ്ടാവും.. സ്റ്റോറിന്റെ ചാവി സമീറയുടെയും, വേറൊരാളുടെയും കൈയിൽ ഉണ്ടാവും രാവിലെ അവരിൽ ആരെങ്കിലും വന്നു തുറന്നു കൊള്ളുകയുമാണ് പതിവ്. രാവിലെ സ്റ്റോറിലെത്തി മറ്റുള്ള ഷോപ്പിലെ സ്റ്റാഫുകൾ താക്കോൽ കളക്റ്റ് ചെയ്യും...
ഞാൻ നേരെ ഫ്ലാറ്റിലേക്ക് വിട്ടു.. പുതിയ വരുമാന മാർഗങ്ങൾ ആയതോടെ ഞാൻ പഴയ ഫ്ലാറ്റ് വിറ്റ് കുറച്ചു കൂടി സൗകര്യമുള്ള ഒരു 2 bhk ഫ്ലാറ്റിലേക്ക് മാറിയിരുന്നു. ഇക്കയുടെ ഗ്യാരന്റിയുടെ പുറത്തു ഒരു ബാങ്ക് ലോണും കൂടി സംഘടിപ്പിച്ചാണ് പുതിയ ഫ്ലാറ്റ് എടുത്തത്.. പിന്നെ സമയ്യയുടെ
💬 Comments
View all comments