0%

Chapter Title : ഒരു ചെറിയ തുടക്കം 1 [ദീപക്]

Author : Kambikathakal Read All Parts 175

ഒരു ചെറിയ തുടക്കം 1

Oru Cheriya Thudakkam Part 1 | Author : Deepak


മോനെ പോയിട്ട് വിളിക്കാൻ മറക്കരുത് ( 'അമ്മ നിറകണ്ണുകളോടെ ആയിരുന്നു അത് പറഞ്ഞത് ) അച്ഛന്റെ കാര്യവും മറിച്ചല്ലായിരുന്നു,

അച്ഛൻ :- മോനെ.. സൂക്ഷിക്കണം കേട്ടോ, പുതിയ രാജ്യം , പരിചയമില്ലാത്ത ആൾക്കാർ, അറിയാത്ത ഭാഷ. അവിടെ എത്തിയ ഉടനെ തന്നെ ജാസിമിനെ വിളിക്കണം.

ഞാൻ :- ശെരി അച്ഛാ.

അമ്മ :- അവനു എന്റെ മോനെ ഒന്ന് വിളിക്കാൻ വന്നൂടെ ഐര്പോര്ട്ടിലേക്ക്?

അച്ഛൻ :- അവൻ ഉണ്ടാവില്ല, അവൻ സ്‌പോൺസറുടെ കൂടെ എവിടെയോ പോകണം എന്നാ വിളിച്ചു പറഞ്ഞത്,, ഒരു സുഹൃത്തിനെ ഏർപ്പാടാക്കിട്ടുണ്ട്,

അമ്മ:- ഹമ്…

ഏട്ടൻ തിരിച്ചു വരുമ്പോൾ എനിക്ക് കുറെ ഡ്രെസ്സും ചോക്ലേറ്റ് ഉം മിട്ടായിഉം ഒക്കെ കൊണ്ടുവരനെ. അമ്മയുടെ തോളിൽ കയ്യും ഇട്ട് ഒരു ഇളം ചിരി പാസ് ആക്കിയായിരുന്നു എന്റെ അനിയത്തി മാളു പറഞ്ഞത്,

'അമ്മ: ഡി , അവൻ ആദ്യം ഒന്ന് അവിടെ എത്തട്ടെ മാളു. എന്നിട്ട് പോരെ.

മാളു ഒന്നും പറയാൻ നിന്നില്ല .

അച്ഛൻ : മോനെ,,

ഞാൻ : എന്താ അച്ഛാ,

അച്ഛൻ : കഴിഞ്ഞ കാര്യങ്ങൾ മനസ്സിൽ ഒന്നും വെക്കരുത്, എല്ലാം അവസാനിച്ചു, ഇനി നീ നിന്റെ പുതിയ ഒരു ലൈഫിലേക്കുള്ള യാത്രയാണ്, അവിടെ ചെന്നാൽ ജോലിയിൽ നന്നായി ശ്രദ്ധിക്കണം, ആരെകൊണ്ടും ഒന്നും പറയിപ്പിക്കരുത് ,

അത് കേട്ടപ്പോൾ എന്തോ എന്റെ മനസ്സ് വല്ലാതെ വേദനിച്ചു,

'അമ്മ : മോനെ, നീ വിഷമിക്കരുത്, എല്ലാത്തിനും ഞങ്ങൾ ഉണ്ട് മോന്റെ കൂടെ , എപ്പോഴും അമ്മയുടെ പ്രാർത്ഥന കൂടെ ഉണ്ടാകും, എന്റെ മോന് നല്ലതേ വരൂ.

എല്ലാവരോടും യാത്ര പറഞ്ഞു അയൽവാസിയായ ഫിറോസിക്കാടെ ഇന്നോവ കാറിൽ എയർപോർട്ട് ലക്ഷ്യമാക്കി എസിയുടെ തണുപ്പിൽ ഞാൻ സീറ്റിൽ ചാരിക്കിടന്ന് അല്പം മയങ്ങാൻ ശ്രമിച്ചു.

കേട്ടുകേൾവിയും, വല്ലപ്പോഴും കുടുംബക്കാരും പറഞ്ഞ, പിന്നെ സിനിമയിലും കാണിച്ചുതന്ന ഗൾഫ് എന്ന അറേബ്യൻ മണലാരണ്യത്തിലേക്കുള്ള എന്റെ പുതിയ കാൽവെപ്പ്. ഇനി മുന്നോട്ടുള്ള ജീവിതം എങ്ങിനായിത്തീരുമോ എന്തോ?…..

💬 Comments

View all comments