Chapter Title : ഒരു ചെറുകഥ 2 [അഹമ്മദ്]
താൻ തൊഴുത്തിലേക്കു വരണ്ട അവൻ അതൊന്നു കടുപ്പിച്ചു പറഞ്ഞു അവൻ കറുമ്പിയെയും കൊണ്ടുപോയപ്പോൾ അവളുടെ മുഖം ഒന്നുവാടി അതുകണ്ടു അമ്മ പറഞ്ഞു മോളു അതൊന്നു കാര്യമാക്കണ്ട അവനു തൊഴുത്തിൽ മറ്റാരും കേറുന്നത് ഇഷ്ടല്ല അതാ അടുക്കളയിൽ പോയപ്പോൾ അവളെ ഒന്നും ചെയ്യാൻ അമ്മായി സമ്മതിക്കുന്നില്ല രാവിയാണെകിൽ തൊഴുത്തിൽ എന്തെക്കോയെ ജോലികളും ചെയ്തോണ്ടിരിക്കുന്നു നീതുവിന്റെ അടുത്ത് പോകാം എന്നുച്ചൽ ഇന്നലെ രവിപറഞ്ഞതു ഓർമ്മവന്നു തന്നോട് എന്തോ അനിഷ്ടം ഉണ്ടെന്നു അത് വന്നപ്പോൾ തന്നെ അവൾക്കു തോന്നിയിരുന്നു ഇന്നലെ രവി വരുന്നത് വരെ മണിയറയിൽ ത്താൻ ഒറ്റയ്ക്ക് ആയിരുന്നു അവൾ ഒന്നു വന്നുനോക്കിയും കൂടി ഇല്ല അവൾ പതിയെ മുറിയിലേക്ക് നടന്നു മൊബൈലിൽ നോക്കി ഇരിക്കുമ്പോൾ ആണ് വാതിലിനടുത്തു ഒരനക്കം അവൾ തലയുയർത്തി നോക്കിയപ്പോ നീതുവാണ് അനിത ഒന്ന് ചിരിച്ചെന്നു വരുത്തി അവൾ ഒറ്റച്ചാട്ടത്തിനു അകത്തു കയറി ഹായ് ഏടത്തി മം അനിത അനിഷ്ടം കാണിക്കാൻ മറന്നില്ല ന്നോട് പിണക്കണോ.. എനിക്ക് ആരോടും പിണക്കം ഒന്നുമില്ല എന്നോടല്ലേ ഇവിടുള്ളോർക്കു പിണക്കം ഇന്നലെ വന്നുകേറിയിട്ടുകൂടി താൻ ഒന്ന് വന്നുനോക്കിയില്ലല്ലോ അതുപിന്നെ ന്റെ പാവം ഏട്ടനെ എല്ലാരും കൂടി പറ്റിക്കുകയാണോ എന്ന് വിചാരിച്ചിട്ട അവൾ കുറച്ചു കൂടി അടുത്തേക്ക് നിന്നു പറഞ്ഞു എന്നിട്ട് ഇപ്പൊ എങ്ങനെ സംശയം മാറിയോ മം ഒരഞ്ചുമിനുട്ട് മുൻപ് മാറി ഉമ്മറത്തു കെട്ടിയോന്റെയും കെട്ടിയോളുടെയും സ്നേഹപ്രകടനം കണ്ടപ്പോ മാറി എന്നാലും ചിലപ്പോ ഞാൻ അഭിനയിക്കുക ആണെകില ന്റെ പൊന്നാര ഏടത്തി ന്റെ സംശയം ഒക്കെ മാറി സോറി ന്നോട് ഇനി പിണക്ക ഒന്നും ഉണ്ടാവല്ലേ ട്ടോ മം നോക്കട്ടെ
💬 Comments
View all comments