0%

Chapter Title : ഒരു ചെറുകഥ 2 [അഹമ്മദ്‌]

Author : Ahammed Read All Parts 359

കേട്ടോ അനിത പശുക്കളെ പറ്റി എന്ത് ചോദ്യങ്ങൾക്ക്കും ഉള്ള ഉത്തരം രവിയേട്ടന് അറിയാം പശുക്കളുടെ ഒരു എൻസൈക്ലോപീഡിയ ആണ് പുള്ളി അനിതയ്ക്കും ഇതൊക്കെ ഒരത്ഭുതം ആയിരുന്നു കാൻസർ സെന്റർ കയറി തങ്ങളുടെ നമ്പർ വിളിക്കുന്നതിനായി കാത്തിരിക്കുകയാണ് അനിതയും രവിയും നമ്പർ വിളിച്ചു കേട്ടപ്പോൾ അനിത മുന്നോട്ടു നീങ്ങി വാതിലിനു അടുത്തെത്തിയപ്പോൾ ആണ് രവി കൂടെ ഇല്ലെന്ന് അറിഞ്ഞത് അവൾ ഒരു മിനിറ്റ് എന്നുപറഞ്ഞു തിരിഞ്ഞു നടന്നു രവിയേട്ട പെട്ടെന്ന് വാ നമ്മുടെ നമ്പർ വിളിച്ചു താൻ പോയി വാടോ ഞാൻ ഇവിടെ ഇരുന്നോളാം അല്ലെങ്കിൽ തന്നെ ഉള്ളിൽ വന്നാലും എനിക്കൊന്നും മനസ്സിലാവൂല പിന്നെ ഞാൻ എന്തിനാ എന്നാൽ എണീറ്റോളു നമുക്ക് തിരിച്ചു പോകാം അനിത ദേഷ്യത്തിൽ പറഞ്ഞു അപ്പൊ ഡോക്ടറെ കാണണ്ടേ രവിയേട്ടൻ എന്നോടൊപ്പം വരാതെ ഞാൻ പോകുന്ന പ്രശ്നം ഇല്ല കുറച്ചു മടിച്ചിട്ടാണെങ്കിലും രവിയും ഒപ്പം ചെന്ന് അകത്തു കയറിയപ്പോൾ തന്നെ രവിക്ക് ഒരൽപ്പം സമാധാനം കിട്ടി ഡോക്ടർ മലയാളിയാണ് അവർ മലയാളിയാണ് എന്നറിഞ്ഞതോടെ ഡോക്ടറും മലയാളത്തിൽ സംസാരിക്കാൻ തുടങ്ങി ഡോക്ടറെ റിപ്പോർട്ട്‌ ok വിശദമായി പരിശോദിച്ചു എന്നിട്ട് പറഞ്ഞു തുടങ്ങി അപ്പൊ രവി താൻ ടെൻഷൻ അടിക്കുക്ക ഒന്നും വേണ്ടെടോ വിചാരിക്കുന്നപോലെ അത്ര വലിയ അസുഖം ഒന്നുമല്ലടോ ഇപ്പൊ ക്യാൻസർ നല്ല മനോബലം ഉണ്ടെങ്കിൽ നമുക്ക് സുഗമായി തരണം ചെയ്യാവുന്നതേ ഉള്ളു അനിതയെ കണ്ടിട്ട് നല്ല മനോബലം ഉണ്ടെന്നു വ്യക്തമാണ് സാദാരണ ക്യാൻസർ ചികിത്സ മൂന്നു മാർഗങ്ങൾ ആണ് ഉള്ളത് ഒന്ന് സർജറി, റേഡിയേഷന് പിന്നെ കീമോ നമ്മുടെ അസുഖം ബ്ലഡ്‌ ക്യാൻസർ ആണ്

💬 Comments

View all comments