0%

Chapter Title : ഒരു ചെറുകഥ 2 [അഹമ്മദ്‌]

Author : Ahammed Read All Parts 343

പതിയെ മറ്റുപല സംസാരങ്ങളിലൂടെ അവർ ഉറക്കത്തിലേക്കു വീണു പിറ്റേന്ന് രാവിലെ 9മാണിയോട് ചേർന്നാണ് അനിത കണ്ണുകൾ തുറക്കുന്നത് ക്ലോക്കിൽ സമയം കണ്ടു അവൾ ഞട്ടി നോക്കിയപ്പോൾ രവി അടുത്തെങ്ങും ഇല്ല അവൾ പെട്ടെന്ന് എണീറ്റു ആദ്യദിവസമാണ് ഇന്നുതന്നെ അമ്മായി റോങ് ആവാൻ ആണ് സാദ്യത മുഴുവൻ പ്രശ്നം ആകുന്ന മട്ടാണ് അവൾ പെട്ടെന്ന് കുളിമുറിയിൽ കയറി കുളികഴിഞ്ഞു അലമാര തുറന്നു ഒരു ചുരിദാർ എടുത്തിട്ട് പതിയെ മുറിക്കു വെളിയിൽ ഇറങ്ങി അവൾക്കു വലുതായി പാചകം ഒന്നുമറിയില്ല എങ്കിലും അമ്മായി എന്തുകരുതും എന്നുകരുതി അടുക്കളയിലേക്കുപോകുമ്പോൾ ആണ് അമ്മായിയുടെ ഉറക്കെയുള്ള ശബ്ദം കേൾക്കുന്നത് നീതുവിനോടാണ് എടി പെണ്ണെ നിനക്ക് ആ പശുക്കളെ ഒന്നു അയിച്ചു കെട്ടിക്കൂടെ എല്ലാത്തിനും അവന്റെ കൈ തന്നെ എത്തണമെന്നുണ്ടോ ഞാനിവിടെ പഠിക്കുന്നത് കാണുന്നില്ലേ അമ്മേ ഇങ്ങള് പിന്നെ എനിക്ക് പശുവിനെ പേടിയാണ് ഓഹ് എല്ലാത്തിനും ന്റെ കുട്ടിത്തന്നെ വേണന്നുച്ച എന്താ ചെയ്യാ പണ്ട് സ്കൂളിൽ പോയാൽ ചാണക മണക്കും എന്ന് കരുതി അവളെ തൊഴുത്തിൽ അടുപ്പിക്കാത്തതിന്റെ ആണ് ഒരു പടിപ്പുകാരി അന്നേ ഞാൻ പറഞ്ഞതാ കല്യാണം ഒക്കെ കഴിഞ്ഞില്ലേ പഠിപ്പും നിർത്താം എന്ന് അതിനെങ്ങനെ പുന്നാര ഏട്ടൻ സമ്മതിക്കണ്ടേ MBA കറി ആകണം പോലും എന്നാൽ അവനെ ഒന്നു സഹായിക്കോ അതില്ല അവനായിട്ടല്ലേ വേറെ വല്ലോരും ആയിരുന്നെങ്കിൽ നീ പണി എടുത്തു മരിച്ചേനെ അമ്മ എന്തുപറഞ്ഞിട്ടും കാര്യമില്ല ഞാൻ തൊഴുത്തിൽ പോകുന്ന പ്രശ്നം ഇല്ല എടി അവൻ കാലത്തു മൂന്നുമണിക്ക് എണീറ്റു എല്ലാത്തിനെയും കുളിപ്പിച്ച് പാലും കറന്നു അത് കൊടുത്തു പുല്ലും പരിച്ചുവേണം അവൻ വരാൻ

💬 Comments

View all comments