0%

Chapter Title : ഒരു ചെറുകഥ [അഹമ്മദ്‌]

Author : Ahammed Read All Parts 173

മൂന്നാലു തവണ സോപ്പുതേച്ചുകുളിച്ചു നട്ടും ചാണകത്തിന്റെ മണം മാത്രം പോകുന്നില്ല തനിക്കു ബുദ്ധിമുട്ട് ഉണ്ടെങ്കിൽ പറയണം ട്ടോ നിക്ക് മനസ്സിലാവൂല അവൻ നിഷ്കളങ്കമായി സംസാരിക്കുന്നതു അവൾ കുറച്ചു അത്ഭുതതോടെ നോക്കി ഒരടിയും തെറിയും ഒക്കെയാണ് പ്രതീക്ഷിചത് ഇതിപ്പോ അഭിനയിക്കുകയാണോ അപ്പോഴാണ് അവന്റെ ഫോൺ ബീപ് ചെയ്തത് അവൻ അതുകയ്യിൽ എടുത്തു സൈഡിൽ ഉള്ള ബട്ടൺ കഷ്ട്ടപെട്ടു കണ്ടുപിടിച്ചു അതിൽ നീക്കി പക്ഷെ എത്ര swipe ചെയ്തിട്ടും അത് തുറക്കുന്നില്ല ഇടതുകൈയിൽ ഫോൺ പിടിച്ചു വലതുകൈയിലെ ചൂണ്ടുവിരൽ കൊണ്ടു നീക്കി നോക്കുകയാണ് പക്ഷെ ഫോൺ തുറക്കുന്നില്ല ഇതിനിടയിൽ തല ഉയർത്തി പറഞ്ഞു അളിയൻ കൊടുവന്നതാ ഗൾഫീന്നു നീതുനോട് കൊറേ പറഞ്ഞതാ എനിക്കിതു വേണ്ടാന്നു പക്ഷെ ഓള് കേൾക്കണ്ടേ ന്റെ പഴയ ഫോന്നും വാങ്ങിവച്ചു ഇത് തന്നു ഇതിപ്പോ ഇങ്ങനേം ആയി കുറച്ചുനേരത്തെ പരിശ്രമത്തിനൊടുവിൽ അത് തുറന്നു എന്തോ മെസ്സേജ് ആണെന്ന് തോന്നുന്നു ആള് കഷ്ടപ്പെട്ട് നോക്കുകയാണ് ഇതൊന്നു വായിച്ചേ ഫോൺ തനിക്കു നേരെ നീട്ടി ഇംഗ്ലീഷ് ആണ് അവൾ ഒന്നുമടിച്ചെങ്കിലും പതുക്കെ ആ ഫോൺ വാങ്ങി മെസ്സേജ് കണ്ട അവൾ ഒന്നു ഞെട്ടി ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച കാൻസർ സെന്ററിൽ ഒന്നിൽ നിന്നുമാണ് അവൻ അയച്ച റിക്വസ്റ്റ് അക്‌സെപ്റ് ചെയ്തു അപ്പോയ്ന്റ്മെന്റ് അനുവദിച്ചിട്ടുള്ളതാണ് അവളുടെ കണ്ണുകൾ അറിയാതെ നിറഞ്ഞേകിലും അത് പുറത്തുവരാതെ പിടിച്ചു നിർത്താൻ പറ്റി അപ്പൊയെക്കും കയ്യിൽ കുറച്ചു പേജുകൾ അടങ്ങിയ എന്തോ കൊണ്ടുവന്നുവച്ചു ആള് തുറന്നപ്പോൾ അത് ഒരാധാരം പോലെ തോന്നിച്ചു പിന്നെ ഒരു ബാങ്ക് ബുക്കും അമ്മാവൻ എനിക്ക് തന്നതൊക്കെ തന്റെപേരിൽ എഴുതിവെച്ചു

💬 Comments

View all comments