0%

Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 3 [Antu Paappan]

Author : Kambikathakal Read All Parts 535

ഭാഗങ്ങളിൽ മുഴങ്ങി കെക്കുന്നുണ്ട് . എനിക്ക് അപ്പൊ തോന്നേണ്ട വികാരം എന്താണ്? അറിയില്ല ചിലപ്പോൾ സതോഷിക്കണമായിരിക്കും അല്ലേ കരയണോ?  അതിനൊന്നും പക്ഷേ എന്നിക്ക് പറ്റുന്നില്ല. അതേ മരവിച്ച അവസ്ഥയിൽ തന്നെ ആയിരുന്നു ഞാൻ.

എന്റെ ഫോൺ നോക്കിയപ്പോൾ ജീന ലൈനിൽ ഉണ്ട്, ഒക്കെയും അവർ കേട്ടുകാണും എന്നെനിക്ക് തോന്നി. അതിൽ കൂടുതലൊന്നും അവരോടും എനിക്ക് പറയാനില്ല.

ഞാൻ ശെരിക്കൊന്ന് ഒരുങ്ങി കഴിയുന്നതിന് മുൻപ് തന്നെ അച്ഛൻ എന്നെ വലിച്ചോണ്ട് പോയി ആ ബെൻസിലേക്ക് എടുത്തെറിഞ്ഞു. ആ യാത്രയിൽ അച്ചനും അമ്മയും ഒന്നും മിണ്ടിയില്ല. ആകെ ഒരു വല്ലാത്ത അന്തരീക്ഷം.

ആ വീട്ടിൽ ചെന്നു കയറിയതും ആ ഉമ്മറത്തു ഇരുന്ന ഒരാളെ കണ്ടു, അയാളെ എനിക്കറിയാം. ഞങ്ങളുടെ ജ്യൂവലറിയുടെ മാനേജർ ശേഖരൻ. അടുത്ത സീൻ എന്നെ ഞെട്ടിച്ചു എന്റെ അച്ഛൻ അയാളുടെ കാല് പിടിക്കുന്നു, ഇത്രനാളും അയാളോടൊക്കെ ഞാൻ പോലും അധികാരത്തോടെയാണ് സംസാരിച്ചിട്ടുള്ളത്. ഇപ്പൊ ഞാൻ കാരണം എന്റെ കുടുമ്പഗൗരവം  പന്തു തട്ടാനെന്നവണ്ണം അയാളുടെ കൽക്കൽ വെച്ചപ്പോൾ അപമാന ബോധം എന്നെ വല്ലാതെ കുത്തിനോവിച്ചു.

പക്ഷേ ആരുടയോ ഭാഗ്യത്തിനു അത് അയാൾ തട്ടിതെറിപ്പിചില്ല, അയാൾ അച്ഛനെയും ആശ്വസിപ്പിച്ചു, കാലങ്ങളായി അയാളുടെ കുടുംബത്തിനു അന്നം നൽകുന്ന മനുഷ്യന്റെ അഭിമാനം തകരാതിരിക്കാൻ അയാളുടെ മക്കളെ വിട്ടനൽകാൻ അയാൾ തയാറായി.

പക്ഷേ ആ കരുണ അശ്വതി ഞങ്ങളോട് കാണിച്ചില്ല. അവൾ എന്നെ കല്യാണം കഴിക്കാൻ സമ്മതമല്ലെന്ന് പറഞ്ഞു.

“”മോളെ,  അമ്മ എല്ലാം അറിഞ്ഞു എന്റെ മകൻ കാട്ടിക്കൂട്ടിയതിനൊക്കെ ഈ അമ്മ മാപ്പ് ചോദിക്കുന്നു. എന്റെ മോള് ഒക്കെയും ഷെമിച്ചു ഞങ്ങൾ വീട്ടിലേക്ക്‌ വരുമൊ

💬 Comments

View all comments