Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 3 [Antu Paappan]
ബൈക്ക് ഓടിച്ചിരുന്നത് നമ്മുടെ ക്ലാസ്സിൽ ഉണ്ടായിരുന്ന അഭിയാണ്. സ്പോട്ടിൽ ആള് പോയി. വധി അല്ലാതെ എന്ത് പറയാൻ. അവൻ ഇച്ചിരി കോഴി ആയിരുന്നെങ്കിലും ആളു സ്നേഹം ഉള്ളവനായിരുന്നു. നീ ഇപ്പൊ ഒരുപാട് കൺഫ്യൂസ്ഡ് ആണ്. സാരമില്ല ഉറങ്ങിക്കോ നാളേ കല്യാണമല്ലേ. “”
“”എന്താ നീ പറഞ്ഞത് അവൻ മരിച്ചു പോയെന്നോ””
“”ആട അത് അന്ന് വലിയ ഒരു വാർത്തയായിരുന്നു പാത്ര കട്ടിങ്ങൊക്കെയുണ്ട്, അവന്റെയും നിന്റെയും ജീനമിസ്സിന്റെയും ഫോട്ടോ ഒക്കെ ഉണ്ടാരുന്നു അതിൽ. ഞാൻ വാട്സാപ്പ് ചെയ്യാം നിക്ക് “”
കേട്ടത് വിശ്വസിക്കാൻ ആവാതെ ഞാൻ അന്തിച്ചുനിന്നു . അപ്പോഴേക്കും എന്റെ വാട്സാപ്പിൽ ആ വാർത്ത വന്നു.
കോളജ് ബസ്സിനെ ഓവർ ടെക്ക് ചെയ്യുന്നതിനിടയിൽ യുവാവ് ബസ്സിനടിയിൽ പെട്ടു മരണമറഞ്ഞു , തുടർന്നു നിയന്ത്രണം വിട്ട ബസ് കൊക്കയില്ലേക്ക് മറിഞ്ഞു, വൻ അപകടം ഒഴിവായത് തലനാരിഴക്ക്.
ആദ്യം ഞാൻ കണ്ടത് ഞാൻ ജീനയെ എടുത്തുകൊണ്ടു വരുന്ന ഫോട്ടോ ആയിരുന്നു. അതെന്നിൽ വലിയൊരു ഞെട്ടൽ ഉണ്ടാക്കി. എനിക്കിത്രയും ദേഷ്യമുള്ള അവളെ ഞാൻ ഇങ്ങനെ എടുക്കുമോ?...
പിന്നെ കണ്ടത് ഒരു പാസ്പോര്‍ട്ട് സൈസ് ഫോട്ടോയാണ്. അതേ ഇത് അഭി തന്നെയാണ് എനിക്കിപ്പോ അവനെ ഓർക്കാൻ പറ്റുന്നുണ്ട്. പക്ഷേ അപ്പൊ അശ്വതി പറഞ്ഞത്. അഭിയേ അവൾ പുറത്താക്കിയില്ലെങ്കിൽ പിന്നെ അവള്‍ പറഞ്ഞ കഥ എന്താണ്?
*********************
കെട്ടിമേളം പെരുകുന്നതിനനുസരിച്ചു അന്ന് അവൾ പണ്ട് അഭിയെപറ്റി പറഞ്ഞ ഡയലോഗുകൾ ഒന്നോന്നായി എന്റെ മനസിലൂടെ പോയി.
“”നമ്മുടെ ക്ലാസിലെ അഭിയെ നിനക്കോർമ്മയില്ലേ? . അവൻ എന്നോട് പണ്ടും കമ്പനി കൂടാനൊക്കെ വന്നിട്ടുണ്ട്, അതോണ്ട് നീയുമായി അവൻ
💬 Comments
View all comments