Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 3 [Antu Paappan]
ചോദ്യം എന്റെ ഉള്ളിൽ അലയടിച്ചു. കോവിലകം ഗ്രൂപ്പ്, തൂങ്ങി കിടക്കുന്ന ആ ബോർഡിന് വേണ്ടിയോ!.
ആരോ മരവിച്ചു നിന്ന എനിക്ക് താലി എടുത്തു തന്നു, ഞാൻ അവളുടെ കഴുത്തിൽ അത് കെട്ടാൻ പോയപ്പോൾ ഇന്നലെ നിധിൻ അയച്ചു തന്ന പത്ര വാർത്തയിലേ ജീനയുടെ മുഖം വീണ്ടും എന്റെ മനസ്സിൽ വന്നു. ചോരയിൽ കുളിച്ചു കിടക്കുന്ന ജീനയെ ഞാൻ വാരി എടുത്തു കൊണ്ടു പുറത്തേക്ക് വരുന്ന പടം. ഇപ്രാവശ്യം ആ മുഖം എനിക്ക് ഭയമോ ദേഷ്യമോ വെറുപ്പോ ഒന്നുമല്ല സമ്മാനിച്ചത് പകരം വിലപ്പെട്ട എന്തോ ഒന്ന് നഷ്ടം പ്പെട്ടു പോകുന്ന പോലെത്തെ ഒരു ഫീൽ. വല്ലാത്ത വേദന.
ഇന്നലെ നടന്നതൊക്കെ ഞാനപ്പൊ വീണ്ടും ഓർത്തു.
****************
“”അവൾ ആ അഭിയിട് കാണിച്ച പോലല്ലേ എന്നോടും കാണിച്ചത്. ച്ചെ!“”
നാളേ എന്റെ കല്യാണമാണ് പക്ഷേ ഞാൻ ശെരിക്കും ഇമോഷ്ണലി തീരെ ഡൌണാണ്. നിഥിന്റെ ഈ ഫോൺ അപ്പോഴാണ് വന്നത്.
“”അതിന് അവളെന്താ അഭിയോട് കാണിച്ചത്? “”
“”അവനെ ആ കോളജിൽ നിന്നു പുറത്താക്കിചില്ലേടാ അവൾ “”
പണ്ട് അശ്വതി എന്നോട് പറഞ്ഞത് പ്രകാരം അവനോടു പറഞ്ഞു.
“”ഏയ് അതാണങ്കിൽ നിന്റെ അശ്വതിക്ക് അതിൽ വലിയ റോളൊന്നും ഇല്ല. അവന്റ സമയമായി അവൻ പോയി അത്രേയുള്ളു. “”
“”എന്നുവെച്ചാൽ? “!
“”നിങ്ങടെ കോളേജ് ബസ് ആക്സിഡന്റ് ആയതു നിനക്ക് ഓർമ്മയുണ്ടോ. കാണില്ല അതിൽ പിന്നല്ലേ നിന്റെ ഓർമ്മകളൊക്കെ പോയത്. കൊറച്ചു നാളുകൾക്ക് മുൻപ് നിങ്ങടെ കോളേജ് ബെസ്റ്റ് ആക്സിഡന്റായിരുന്നു. ആന്നത് ആദ്യം ഒരു ബൈക്കിൽ ഇടിച്ചിട്ടായിരുന്നു ബസ് ആ കുഴിയിലേക്ക് മറിഞ്ഞത്.
💬 Comments
View all comments