0%

Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 3 [Antu Paappan]

Author : Kambikathakal Read All Parts 539

ഒഴിവാക്കണ പോലെയല്ലേ ഞാനും ജീനയെ ഒഴിവാക്കിയത്. പലപ്പോഴും അവൾ എന്നോട് സംസാരിക്കാൻ വന്നിട്ടുണ്ട് പക്ഷേ ഞാൻ മൈന്റ് ചെയ്തിട്ടുണ്ടോ? എന്തിനാണന്നു പോലും അറിയാതെ ഞാൻ അവളെ വെറുത്തു. അവൾക്കെന്നെ ഇഷ്ടം മായിരിന്നിരിക്കണം. അതൊക്കെ കൊണ്ടല്ലേ അവൾ എന്നെ എപ്പോഴും പിന്തുടരുന്നത്. അവൾക്ക് അന്നേ ഞങ്ങളെ കയ്യോടെപിടിച്ചപ്പോള്‍ അവളുടെ കണ്ണുകള്‍ ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നുണ്ട് അതില്‍ ദെഹിപ്പിക്കുന്ന അഗ്നിയെക്കള്‍ അത് കെടുത്താന്‍ പോന്ന കണ്ണുനീരണ് എനിക്കിപ്പോള്‍ കാണാന്‍ പറ്റുന്നത്.

അന്നവള്‍ക്ക് എല്ലാരുടെയും മുൻപിൽ അപമാനിക്കായിരുന്നു പക്ഷേ അവൾ അത് ചെയ്തോ! എന്നെ ഒരുപാട് സ്നേഹിച്ചിരുന്നിരിക്കണം ആ അവളെ അറിയാൻ പോലും ശ്രെമിക്കാതെ എന്നേ ചതിച്ചു ഉപയോഗിച്ച് വലിച്ചെറിഞ്ഞ അശ്വതിയെയാണ് ഞാൻ ഇപ്പൊ കെട്ടുന്നത്. ഞാന്‍ എന്തൊക്കെയാണ് ഈ ചിന്തിക്കുനത് ? എന്‍റെ ചിന്തകള്‍ പരസ്പര ബെന്തമില്ലാതെ എവിടെയൊക്കെയോ അലഞ്ഞുതിരിഞ്ഞു.

അവളോട്‌ , ജീനയോടു ഒരു മാപ്പ് പറയാന്‍ എനിക്കാഗ്രഹമുണ്ട് ഞാന്‍ പലവെട്ടം ജീനയെ വിളിച്ചു നോക്കി പക്ഷേ കിട്ടിയില്ല.

അങ്ങനെ കല്യാണ ദിവസം വന്നെത്തി. ഞങ്ങളുടെ സ്റ്റാറ്റസിനൊത്ത  കല്യാണം എന്ന് പറയാൻ പറ്റുന്ന ഒന്നല്ല അന്ന് നടന്നത്. ആകെ കുറച്ചു ബെന്തുക്കൾ ഏറിവന്നാൽ ഒരു 50 പേര് കാണും, എന്റെ ബർത്തഡേ പാർട്ടിക്ക് പോലും അതിലും ആളുകളെ ഞാൻ കണ്ടിട്ടുണ്ട്. എന്റെ ബന്തുക്കളുടെ മുഖംഭാവം കണ്ടപ്പോൾ ആർക്കും ആ കല്യാണത്തിൽ തീരെ താല്പര്യം ഇല്ല. അതെങ്ങനെ ഉണ്ടാവും കോവിലകം ഗ്രൂപ്പിന്റെ വെറുമോരു തൊഴിലാളിയുടെ മകളെയല്ലേ ഞാൻ കേട്ടുന്നത്.

ഇപ്പൊ ആ കല്യാണം അശ്വതിക്കു വേണ്ട, എനിക്ക് വേണ്ട, വീട്ടുകാരുടെയും നാട്ടുകാരുടെയും പെരുമാറ്റത്തിൽ അവർക്കും താല്പര്യമില്ല പിന്നെ ആർക്കുവേണ്ടി? ആ

💬 Comments

View all comments