Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 3 [Antu Paappan]
ആശ്വതിയുടെയും പിറകിൽ ഉണ്ടായിരുന്നു. ഒന്ന് തിരിയാനോ പിരിയാനോ മര്യാദക്കു സംസാരിക്കാനോ അവർ സമ്മതിച്ചിട്ടില്ല. ബെസ്സിലും കോളജിലും എല്ലാം അവരുടെ cctv കണ്ണുകൾ ഞങ്ങളേ പിന്തുടർന്നിരുന്നു. ഞങ്ങൾ ഇതൊക്കെ പ്ലാൻ ചെയ്യുമ്പോൾ പോലും അശ്വതി ജീനയുടെ ശല്യമുണ്ടാവുമെന്ന് എന്നോട് വാൺ ചെയ്തിരുന്നു , ഞാൻ അത് അപ്പൊ കാര്യമാക്കിയില്ല. അതാണ് ഇപ്പൊ ഇവിടെ നിക്കേണ്ടി വന്നത്.
എല്ലാരേയും അമ്പരപ്പിച്ചു കൊണ്ട് അശ്വതി അപ്പോഴേക്കും കരയാൻ തുടങ്ങി. ദോഷം പറയരുതല്ലോ നല്ല ക്വാളിറ്റി കരച്ചില്‍. കണ്ടു നിക്കുന്നവരുടെ പോലും ഹൃദയം അലിയിക്കുന്ന കരച്ചില്‍.
ഒരുകാലത്തു ഈ കോളജിലെ പെൺമ്പടയുടെ ക്യാപ്റ്റൻ, അവർ ഉണ്ടാക്കുന്ന എല്ലാ പ്രശങ്ങൾക്കും ഒന്നാം പ്രതിയായി എന്നും ഈ ഓഫീസിൽ കയറി ഇറങ്ങിരുന്നവൾ, എന്ത് സംഭവിച്ചാലും കുലുങ്ങാത്തവൾ. ഇപ്പോഴും എല്ലാവരും അവളെ പേടിയോടെയാണ് നോക്കുന്നത്. കഴിഞ്ഞ ഒരു വർഷമായി ഞാൻ മനസിലാക്കിയ ആ അശ്വതിയാണോ ഈ നിന്നു കരയുന്നത്?
ഏയ്! ഒരിക്കലുമല്ല, അവൾ തന്നെ പറഞ്ഞതനുസരിച്ചു ഇങ്ങനൊരു സാഹചര്യം അവൾക്ക് മുൻപും നേരിടേണ്ടി വന്നിട്ടുണ്ട്. അന്നവൾ ആ അഭിയുമായുള്ള പ്രശ്നത്തിൽ ഒറ്റക്കല്ലേ അവനെപോലെ ഒരു ചെറ്റയോട് പോരാടിയത്. ഇതുപോലെ കരഞ്ഞു നിലവിളിക്കുന്ന ഒരു പെൺകുട്ടിക്ക് അത്രക്കുള്ള ഗഡ്സ് ഉണ്ടാവുമോ? . പക്ഷേ ഇപ്പൊ അവളുടെ എല്ലാമെല്ലാമായ എന്നെ ഒരു കുറ്റക്കാരനെ പോലെ ഇവർക്ക് മുൻപിൽ വിട്ടുകൊടുത്തുകൊണ്ട് അവൾ കരയുന്നു.
ഹാ പിന്നെ ഇത്തരം സന്നർഭങ്ങളിൽ കരഞ്ഞുകാണിച്ചാൽ തുടർന്നു വരുന്ന ചോദ്യങ്ങളുടെ മൂർച്ച കുറയുമെന്ന് ഒരു പെണ്ണിനെയും ആരും പറഞ്ഞു പഠിപ്പിക്കേണ്ടതില്ലല്ലോ, അതാകും,...! പാവം പെണ്ണ്. അവളുടെ കരച്ചിൽ കാണുമ്പോള്‍ എന്റെ നെഞ്ചുതകർന്നു പോകുന്നു. ഏതു സമയത്താണോ ഇങ്ങനെ ഒന്ന് തോന്നിയത് ഞാൻ എന്നേത്തന്നെ പ്രാകിപ്പോയി
“”കുട്ടി കുട്ടി എന്തിനാണിങ്ങനെ കരയുന്നത്. ബി ബ്രേവ്. അതിനിപ്പോ ഇവിടെ എന്താ ഉണ്ടായത്? ഞങ്ങൾക്കറിയാം അവൻ നിന്നേ ചീറ്റ് ചെയ്കയായിരുന്നുന്ന്.
സർ ഇതാദ്യമല്ല കഴിഞ്ഞ വർഷവും ഇവന്‍ ഈ കുട്ടിയോട് അപമാര്യാദയായി പെരുമാറിട്ടുണ്ട്. “”
സാനിയുടെ വാക്കുകൾ ഞാൻ ഞെട്ടലോടെയാണ് കെട്ടുനിന്നത്. ആ കോളജിലെ ടോപ്പർ ആണെന്ന അല്ലങ്കില്‍ മറ്റൊരു പ്രശ്നത്തിനുംപോയിട്ടില്ലെന്ന പരിഗണന അവർ എനിക്ക് തന്നില്ല, എന്നോട് എന്തോ പകയുള്ളപോലെയാണ് അവര്‍
💬 Comments
View all comments