Chapter Title : ഒരു എ സര്‍ട്ടിഫയിഡ് പ്രണയം 3 [Antu Paappan]
പെരുമാറുന്നത്. ചിലപ്പോള്‍ അന്നൊരിക്കല്‍ എന്‍റെ പേരും പറഞ്ഞു ഞങ്ങളുടെ ജുവലറിയില്‍ പോയപ്പോള്‍ അവര്‍ പ്രതീക്ഷിച്ച സ്വീകരണം ലഭിക്കാഞ്ഞതിനാലാകും. എനിക്കേ അവിടെ ഒരു റോള്‍ ഇല്ല അപ്പോഴാ ഇവര്‍ എന്‍റെ പേര് പറഞ്ഞു പോകുന്നത്.
പതിയെ അശ്വതിയോടുള്ള ചോദ്യങ്ങൾ കുറഞ്ഞു, അവൾ സേഫ് ആകുന്തോറും ആ ചോദ്യങ്ങളെല്ലാം മൂര്‍ച്ചകൂട്ടി എന്റെ നേരേ തിരിഞ്ഞു. ഞാൻ അപ്പോഴേക്കും വില്ലനാവാൻ തുടങ്ങിയിരിക്കുന്നു . അല്ല ഈ സമൂഹം എന്നെ മാത്രം തെറ്റുകാരനാക്കി. അശ്വതി അവളായിരുന്നു എല്ലാത്തിനും തുടക്കമിട്ടത്, എന്റെ മനസ്സിൽ അങ്ങനെ ഒരു മോഹം കുത്തിവെച്ചത് തന്നെ അവള്ളായിരുന്നല്ലോ.
ഇപ്പൊ ഞാനാണ് അവളെ വിളിച്ചോണ്ട് ആ ബിൽഡിങ്ങിൽ പോയത്, അവൾ ഒന്നും അറിഞ്ഞിരുന്നില്ല, ഞാൻ എന്തോ ചെയ്യാൻ ശ്രെമിച്ചപ്പോൾ അവൾ കരഞ്ഞ ശബ്ദം കെട്ടിട്ടാണത്രേ ജീന അങ്ങോട്ട് വന്നത് . ജീന സാനിയോട് പറഞ്ഞ കഥകൾ അവര്‍ക്ക് പറ്റുന്നപോലെ എന്നെ മോശക്കാരനാക്കി അവർ എന്റെ മുകളിൽ ആരോപിച്ചു. അശ്വതിയെ ഓർത്തുമാത്രമുള്ള എന്റെ മൗനം ആ കുറ്റചാർത്തുക്കൾ എല്ലാം എന്റെ തലയിൽ മാത്രമായി ഒതുങ്ങാൻ കാരണമായി. അതിൽ എനിക്ക് അതിശയം തോന്നി. എല്ലാത്തിനും അച്ചു കരച്ചിൽകൊണ്ട് മാത്രം മറുപടി പറഞ്ഞത്. എങ്കിലും ഞങ്ങൾ തമ്മിലുള്ള വേഴ്ച്ചയേ പറ്റി അവർ ഒന്നുംതന്നെ ആരോപിച്ചിരുന്നില്ല.
ഞാൻ മാത്രമായി വില്ലനായി ഒരു പരിധി കഴിഞ്ഞപ്പോൾ, അല്ല അവരുടെ ഉദ്ദേശം എനിക്കു വെക്തമായി തുടങ്ങിയപ്പോള്‍ ചോദിക്കുന്ന ചോദ്യങ്ങൾ എല്ലാം നിഷേധിക്കുക മാത്രമായിരുന്നു എന്റെ മുൻപിലുള്ള മാർഗം, എന്റെ മനസാക്ഷിയെ കുഴിച്ചുമൂടി ഞാൻ അവർ ആരോപിച്ചതെല്ലാം നിഷേധിച്ചു. പക്ഷേ അച്ചൂനോട് എനിക്കുള്ള പ്രണയം മാത്രം നിഷേധിക്കാൻ എനിക്കു സാധിച്ചില്ല. അവളോടും ചോദിച്ചു എന്നെ ഇഷ്ടം ആണോന്ന് അതിനവൾ ആണെന്നും അല്ലെന്നും പറഞ്ഞില്ല, അതേ കരച്ചിൽ.
അതിനിടയിൽ ഞങ്ങളുടെ പ്രണയം ഒരു കുറ്റമായി, അവളുടെ സമ്മതം ഇല്ലാതെ ഞാൻ അവളെ പ്രണയിച്ചു പോലും, മറ്റേതോ ഉദ്ദേശലക്ഷ്യം ആയിരുന്നു എനിക്ക് . അങ്ങനെ സാനി എഴുതി തയാറാക്കിയ കംപ്ലെന്റിൽ എന്റെ ഹൃദയം തകർത്ത് അവരുടെ നിര്‍ബന്ത പ്രകാരം അശ്വതി ഒപ്പുവെച്ച പ്പോൾ ഞാൻ ഒരു നിമിഷം അവളുടെ കണ്ണുകളിൽ നോക്കി. അതിൽ ഇപ്പൊ കണ്ണുനീർ
💬 Comments
View all comments